വാഷിംഗ്ടണ്‍: പടിഞ്ഞാറന്‍ വാഷിംഗ്ടണ്‍ മേഖലയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. വെളള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രധാന റോഡായ യുഎസ് – 12 അടച്ചു.
ഇപ്പോഴും രൂക്ഷമായ വെളളപ്പൊക്കഭീതിയിലാണ് പടിഞ്ഞാറന്‍ വാഷിംഗ്ടണിലെ മിക്കമേഖലകളും ഇവിടെ അടിന്തിരാവസ്ഥ പ്രഖ്യാപിച്ചു. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ബജറ്റ് അവതരണം വൈകുമെന്ന സൂചന ഗവര്‍ണര്‍ ബോബ് ഫെര്‍ഗൂസന്‍ നല്കി. അടുത്ത ആഴ്ച്ച പുറത്തിറക്കാന്‍ തീരുമാനിച്ച ബജറ്റ് അവതരണമാണ് നീട്ടിവെയ്ക്കുക.
മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. 100 വര്‍ഷത്തിനുള്ളിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചു. സ്‌കാഗിറ്റ് കൗണ്ടിയില്‍ വിമാന സര്‍വീസുകള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
Heavy rain and flooding in Western Washington: US-12 road closed; Thousands evacuated













