ആകാശമധ്യത്തുവെച്ചു ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു: ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം നടന്നത് ന്യൂജേഴ്‌സിയില്‍

ആകാശമധ്യത്തുവെച്ചു ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു: ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം നടന്നത് ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: ആകാശമധ്യത്ത് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. അപകടമുണ്ടായത് ന്യൂജേഴ്‌സിയിലെ ഹാമണ്‍ടിനു സമീപമാണ്. ആകാശത്ത് കൂട്ടിയിടിച്ച ഹെലികോപ്ടറുകള്‍ ഹാമണ്‍ടണിലെ ബേസിന്‍ റോഡിനു സമീപമാണ് തകര്‍ന്നുവീണത്.

ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് അപകടം നടന്നത്. ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് ഉടനെ ഒരു ഹെലികോപ്ടറില്‍ തീപിടിച്ചു.ഹാമണ്‍ടണിലെ ബേസിന്‍ റോഡിനും വൈറ്റ് ഹോഴ്സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകള്‍ തകര്‍ന്നു വീണത്.

അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
Helicopters collide in mid-air: One pilot killed; accident occurred in New Jersey

Share Email
LATEST
More Articles
Top