ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതി ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മറ്റൊരു കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ ജയിലിലാണ്. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്. അതുവരെ ഇയാളെ ജയില്‍ മോചിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ കക്ഷിചേരുന്നതിന് അതിജീവിതയ്ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
High Court stays verdict freezing sentence of former BJP MLA Kuldeep Singh Sengar, accused in Unnao rape case












