ഹൂസ്റ്റൺ ‘മാഗ്’ തിരഞ്ഞെടുപ്പ്: ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

ഹൂസ്റ്റൺ ‘മാഗ്’ തിരഞ്ഞെടുപ്പ്: ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ വിജയം. റോയി മാത്യു നയിച്ച പാനൽ അധികാരത്തിലെത്തി.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി. മാത്യു 1509 വോട്ടുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡ്’ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലും ബോർഡ് ഓഫ് ഡയറക്‌ടർ സ്ഥാനങ്ങളിലും തൂത്തുവാരി.

‘നേരാണ് പാത, നന്മയാണ് ലക്ഷ്യം’ എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തിയ ടീം യുണൈറ്റഡ്, കമ്മ്യൂണിറ്റി സെന്റർ നിർമ്മാണം, യുവജനങ്ങളെയും വനിതകളെയും സജീവമാക്കൽ, സുതാര്യമായ ഭരണം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയത് വോട്ടർമാരെ സ്വാധീനിച്ചു.

ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യൂസ് (1593 വോട്ടുകൾ) തിരഞ്ഞെടുക്കപ്പെട്ടു. വനിതാ പ്രതിനിധികളായി അമ്പിളി ആന്റണി (1514), അനില സന്ദീപ് (1367) എന്നിവരും യൂത്ത് റെപ്രസെന്റേറ്റീവായി മൈക്കിൾ ജോയിയും (1307) വിജയിച്ചു.

ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലെ 11 സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വിജയിച്ചു.

ഷിനു എബ്രഹാം – 1,582

ജീവൻ സൈമൺ – 1,574

വിനോദ് ചെറിയാൻ – 1,551

മാത്യു തോമസ് (സന്തോഷ് ആട്ടുപുറം) – 1,499

ഡോ. സുബിൻ ബാലകൃഷ്ണൻ – 1,494

ജിൻസ് മാത്യു – 1,462

സാജൻ ജോൺ – 1,431

ബനീജ് ചേരു – 1,422

ഡെനിസ് മാത്യു – 1,268

ബിജു ശിവൻ – 1,266

സുനിൽ തങ്കപ്പൻ – 1,251

”ഇതൊരു വ്യക്തിയുടെ വിജയമല്ല, മറിച്ച് ഹൂസ്റ്റണിലെ പ്രബുദ്ധരായ മലയാളി സമൂഹത്തിന്റെ വിജയമാണ്. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി, ജയിച്ചവരും തോറ്റവരും എന്ന വേർതിരിവില്ലാതെ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകും,” എന്ന് നിയുക്ത പ്രസിഡന്റ് റോയി മാത്യു വിജയാഹ്ലാദത്തിനിടെ പ്രതികരിച്ചു. പുതിയ ഭരണസമിതി ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Share Email
LATEST
More Articles
Top