ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് തന്റെ മകനെ പിടിച്ചുകൊണ്ടുപോയതായി ഇല്‍ഹാന്‍ ഒമര്‍

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് തന്റെ മകനെ പിടിച്ചുകൊണ്ടുപോയതായി ഇല്‍ഹാന്‍ ഒമര്‍

വാഷിംഗ്ടണ്‍: ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് തന്റെ മകനെ പിടിച്ചുകൊണ്ടുപോയതായും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ കാണിച്ചശേഷമാണ് വിട്ടയച്ചതെന്നും അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡമോക്രാറ്റ് അംഗവും സൊമാലിയന്‍ വംശജയുമായ ഇല്‍ഹാന്‍ ഒമര്‍. സൊമാലിയക്കാരെ തെരഞ്ഞെടുപിടിച്ച് നാടുകടത്തുന്നു എന്ന ആരോപണം ശക്തമായിരിക്കെയാണ് ഇല്‍ഹാന്റെ തന്റെ മകനെ ഐസിഇ ചോദ്യം ചെയ്തത് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അമേരിക്കയില്‍ ജനിച്ച തന്റെ മൂത്ത മകനെയാണ് ചോദ്യം ചെയ്തതെന്നും അവന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയപ്പോള്‍ അവനെ വിട്ടയച്ചതായും പറഞ്ഞു.

12 വയസുള്ളപ്പോള്‍ യുഎസിലേക്ക കുടിയേറിയ തന്നെ സൊമാലിയക്കാരി എന്ന രീതിയില്‍ വംശീയമായി അധിക്ഷേപിക്കുകയാണെന്നും ടെലവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രസിഡന്റ് ട്രംപ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍. സൊമാലിയക്കാര്‍ അമേരിക്ക വിട്ടുപോകണമെന്നു ഇല്‍ഹാന്റെ പേരെടുത്തു ട്രംപ് ആക്ഷേപം ഉന്നയിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ മകനെ ചോദ്യം ചെയ്തതു സംബന്ധിച്ച ഇല്‍ഹാന്റെ ആരോപണത്തിന് ഐസിഇ മറുപടി നല്കിട്ടില്ല. ഐസിഇ പ്രത്യേകമായി സൊമാലിയന്‍ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് ഒരു അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ നേരത്തെ എന്‍ബിസി ന്യൂസിനോട് പറഞ്ഞിരുന്നു.

മിനസോട്ടയില്‍ താമസിക്കുന്ന സൊമാലിയക്കാര്‍ക്കുള്ള താല്‍ക്കാലിക നിയമപരമായ പരിരക്ഷകള്‍ ഉടനടി അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സൊമാലിയ ഒരു ദുരന്ത സ്ഥലമാണെന്നും വൃത്തികെട്ട വെറുപ്പ് ഉളവാക്കുന്ന സ്ഥലമാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇല്‍ഹാന്‍ ഒമര്‍ എപ്പോഴും പരാതി പറയാന്‍ മാത്രം സമയം കണ്ടെത്തുന്ന ആളെന്നുമായിരുന്നു ട്രംപ് ആഴ്ച്ചകള്‍ക്ക് മുമ്പേ അഭിപ്രായപ്പെട്ടത്.

Ilhan Omar says Immigration and Customs Enforcement took her son

Share Email
LATEST
More Articles
Top