ഇന്ത്യ -അമേരിക്ക വ്യാപാര കരാർ ചർച്ചയിൽ നിർണായക പുരോഗതിയെന്ന് ഇന്ത്യ

ഇന്ത്യ -അമേരിക്ക വ്യാപാര കരാർ ചർച്ചയിൽ നിർണായക പുരോഗതിയെന്ന് ഇന്ത്യ

ജയ്പൂ‌ർ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ  സംബന്ധിച്ചുള്ള ചർച്ചയിൽ നിർണായക പുരോഗതി എന്ന് ഇന്ത്യ.  ഇന്ത്യയിൽ എത്തിയിട്ടുള്ള അമേരിക്കൻ സംഘവുമായി ഉള്ള ചർച്ച തുടരുകയാണെന്ന്  വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

അമേരിക്കൻ സംഘവുമായി താൻ കുടിക്കാഴ്‌ച നടത്തിയേക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.യു.എസ് വ്യാപാര ഉപപ്രതിനിധി റിക്ക് സ്വിറ്റ്സറുടെ നേതൃത്വത്തിലാണ് അമേരിക്കൻ സംഘം എത്തിയിട്ടുള്ളത് .ഇന്ത്യൻ  വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളുമായാണ് സംഘം ചർച്ച നടത്തുക. 

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുന്നത് ചെയ്യുന്നതിന്റെ പേരിൽ 50 ശതമാനം നികുതി ചുമത്തിയ അമേരിക്കൻ നടപടി ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് പ്രധാനമായും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങളും ജുവലറി ഉൽപ്പന്നങ്ങളും ഈ തീരുവയുടെ കെടുതിയിൽപ്പെടുന്നു. ഇത്തരത്തിൽ നികുതി ഏർപ്പെടുത്തി അതിനുശേഷം ഉള്ള രണ്ടാമത്തെ അമേരിക്കൻ സംഘത്തിന്റെ ഇന്ത്യാ സന്ദർശനം ആണ് ഇപ്പോൾ നടക്കുന്നത്.

ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുമായു ള്ള വ്യാപാര ചർച്ചകളും ഉടൻ പൂർത്തിയാ കുമെന്ന് പിയുഷ് ഗോയൽ പറ ഞ്ഞു.. ന്യൂസിലാന്റുമായുള്ള  ചർച്ചകൾക്കായി ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക് ക്ലേ ഇന്ന് ഇന്ത്യയിൽ എ ത്തും.ഇസ്രായേലുമായി വ്യാപാര കരാറിനുള്ള ചർച്ചയും പുരോഗമിക്കുന്ന തായും കേന്ദ്രമന്ത്രി പറഞ്ഞു

India says significant progress in India-US trade deal talks

Share Email
LATEST
More Articles
Top