വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം അമേരിക്കന്‍ വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള അമേരിക്കയിലെ കുടിയേറ്റക്കാര്‍ ആഭ്യന്തര യാത്രകള്‍ പോലും ഒഴിവാക്കുന്നതായി സര്‍വേ ഫലം. യതാര്‍ഥമായ രേഖകള്‍ ഉള്ളവര്‍പോലും ഇത്തരത്തില്‍ യാത്രകള്‍ ഒഴിവാക്കുന്ന സ്ഥിതിയാണ്. വിദേശത്തേയ്ക്ക് പോയി തിരികെ യുഎസിലേക്ക് എത്താന്‍ പ്രതിസന്ധികള്‍ ഉണ്ടാവുമോ എന്ന ഭയം മൂലം അമേരിക്കന്‍ പൗരത്വമുള്ള കുടിയേറ്റക്കാര്‍ പോലും വിദേശ യാത്രകള്‍ ഒഴിവാക്കുന്നതായി കൈസര്‍ ഫാമിലി ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് ടൈംസുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.
എച്ച്-1ബി വിസയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ യുഎസിലേക്കുള്ള കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയതനാല്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ അധികാരികള്‍ നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുടിയേറ്റക്കാര്‍ ഇപ്പോള്‍ വിദേശ യാത്ര ഒഴിവാക്കുന്നതെന്നു കെഎഫ്എഫും ന്യൂയോര്‍ക്ക് ടൈംസും നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കുടിയേറ്റക്കാര്‍ മാത്രമല്ല, സ്വാഭാവിക പൗരന്മാര്‍ പോലും യുഎസിന് പുറത്തുള്ള യാത്ര ഒഴിവാക്കുന്നു. ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും അവര്‍ യാത്ര പൂര്‍ണ്ണമായും ഒഴിവാക്കുകയാണെന്ന് ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരനെ ഉദ്ധരിച്ച റിപ്പോര്‍ട്ട് വന്നു.
2025 ലെ കുടിയേറ്റക്കാരുടെ സര്‍വേയില്‍, യുഎസ് കുടിയേറ്റക്കാരില്‍ 27ശതമാനം അതായത് 10 ല്‍ മൂന്ന് പേര്‍, രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുന്നത് മനഃപൂര്‍വ്വം ഒഴിവാക്കിയതായി കണ്ടെത്തി.എച്ച്-1ബി വിസ ഉടമകളും അമേരിക്കന്‍ പൗരത്വമുള്ളവരും നിയമപരമായ കുടിയേറ്റക്കാര്‍ പോലും യാത്ര ഒഴിവാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരില്‍ ഈ കണക്ക് ഗണ്യമായി കൂടുതലായിരുന്നു, ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും അല്ലെങ്കില്‍ 63 ശതമാനം പേര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ ഒഴിവാക്കിയതായി സര്‍വേ കണക്കാക്കുന്നു.
Indian immigrants staying locked up at home as US tightens visa screws











