കാലിഫോർണിയ: മദ്യപിച്ച്ബോധരഹി തതതയായ യാത്രക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ വംശജനായ റൈഡ് ഷെയർ ഡ്രൈവർ സിമ്രാൻജി ത് സിംഗ് സെഖോൺ എന്നയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്
സിമ്രാൻജിത് സിംഗ് ഓടിച്ചിരുന്ന വാഹ നത്തിലെ യുവതിയുടെ യാത്രപൂർത്തി യായതായി ഓൺലൈൻ ആപ്പിൽ കുറിച്ചു. എന്നാൽ സിമ്രാൻജിത്ത് യുവതിയെ കാമ റില്ലോ നഗരത്തിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് ബോധം പോയ ഇവരെ ബലാത്സം ഗം ചെയ്യുകയുമായിരുന്നുവെന്ന് കേസിൽ പറയുന്നത്.
നവംബറിൽ ഇയാൾക്കെതിരെ അന്വേ ഷണം ആരംഭിച്ചു. ഈ മാസം 15 ന് സെഖോണിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. സുഖോൺ ഇത്തരത്തിൽ നേരത്തേയും കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഇന്ത്യൻ വംശജരായ ഡ്രൈവർമാർക്കെതിരേ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇപ്പോൾ ഈ ആരോപണവും ശക്ത മായത്.
Indian-origin driver charged with raping unconscious passenger in California













