മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് 41 കാരി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനെതിരേ കൊലക്കുറ്റം

മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് 41 കാരി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനെതിരേ കൊലക്കുറ്റം

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ മദ്യലഹരിയില്‍ യുവാവ് അമിതവേഗത്തിലോടിച്ച് കാറിടിച്ച് 41 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു. ബാദല്‍ ധോലാരി(29) എന്ന ഇന്ത്യന്‍ വംശജയനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. അലിക്‌സ് മാരി സ്പാര്‍ക്‌സ (41) ആണ് കൊല്ലപ്പെട്ടത്. ഇവരടോയൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നവംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ ബാദല്‍ കാര്‍ ഓടിക്കുകയും നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സ്ത്രീ സഞ്ചരിച്ച കാറിന്റെ പിന്‍ഭാഗത്താണ് ഇന്ത്യന്‍ വംശജന്‍ ഓടിച്ച കാറിടിച്ചത്. ധോലാരിയയ്ക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റവും മറ്റ് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കോണ്‍ട്ര കോസ്റ്റ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ധോലാരിയയ്ക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റവും മറ്റ് നാല് കുറ്റങ്ങളും ചുമത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ട് കുറ്റങ്ങള്‍, പരിക്കേല്‍പ്പിച്ചതിന് രണ്ട് കുറ്റങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ധോലാരിയയെ കസ്റ്റഡിയിലെടുത്തു.

Indian-origin man charged with murder in drunken car crash that killed 41-year-old

Share Email
LATEST
More Articles
Top