യുഎസിലെ സാൻ കാർലോസ് മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തിരഞ്ഞെടുക്കപ്പെട്ടു

യുഎസിലെ  സാൻ കാർലോസ്  മേയറായി  ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തിരഞ്ഞെടുക്കപ്പെട്ടു

കാലിഫോർണിയ: അമേരികയിൽ മറ്റൊരു നഗരത്തിൽ കൂടി ഇന്ത്യൻ വംശജ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജയായ പ്രണിത വെങ്കടേഷ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫിജിയിൽ ജനിച്ച ഇന്ത്യൻ വംശജയായ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ഡിസംബർ എട്ടിനാണ് പ്രണിത നഗരത്തിൻ്റെ മേയറായി സത്യപ്രതിജ്ഞ ചെയ്‌തത്‌. നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാണ് പ്രണിത.

ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ഫിജിയിൽ ജനിച്ച പ്രണിത നാലാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. .നോത്രെ ദാം ഡി നമൂർ യൂണിവേ ഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ബിരുദവും ശിശുവികസനത്തിലും ക്ലിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് പ്രണിത.

ഈസ്റ്റ് പാളോ ആൾട്ടോയിൽ ചൈൽഡ് സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സാൻ കാർലോസിൽ ട അവർ മോണ്ടിസോറി പ്രീ സ്കൂൾ നടത്തുന്നുണ്ട്.

Indian-origin Pranitha Venkatesh elected as mayor of San Carlos, US

Share Email
Top