തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുമോദിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുമോദിച്ചു

ടോം വിരിപ്പന്‍

ഹൂസ്റ്റണ്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഡിസംബര്‍ 9, 11 തീയതികളില്‍ നടന്ന നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്കും (യു.ഡി.എഫ്) പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉണ്ടായ ഉജ്ജ്വല വിജയത്തെ ഐ.ഒ.സി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുമോദിച്ചു.

സ്റ്റാഫോര്‍ഡിലെ നേര്‍ക്കാഴ്ച മീഡിയ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ടോം വിരിപ്പന്‍, ഐ.ഒ.സി നാഷണല്‍ സെക്രട്ടറി സൈമണ്‍ വാളാച്ചേരില്‍, ഡാനിയല്‍ കെ.സി, എസ്.കെ ചെറിയാന്‍ തുടങ്ങിയ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു.

പിണറായി വിജയന്‍ നേതൃത്വം കൊടുത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ, അഴിമതി ഭരണത്തിന് ജനങ്ങള്‍ നല്‍കിയ കൃത്യമായ വിലയിരുത്തലാണ് യു.ഡി.എഫിന്റെ വിജയത്തിന് വഴി തെളിച്ചത് എന്ന് യോഗം വിലയിരുത്തി. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഈ വിജയം സമ്മാനിച്ച ആത്മവിശ്വാസവും, ആര്‍ജവവും സമന്വയിപ്പിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് 120 സീറ്റു നേടി ഭരണം ഉറപ്പിക്കാന്‍ കഴിയുമെന്ന് ഇന്‍ഡ്യന്‍ ഓവര്‍സീസ് ചെയര്‍മാന്‍ ജോസഫ് എബ്രഹാം അഭിപ്രായപ്പെട്ടു.

താഴെത്തട്ടില്‍ മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു യു.ഡി.എഫ് നേടിയ ഈ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും നേടുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് എല്ലാവരും ഐകകണ്‌ഠേന അഭിപ്രായപ്പെട്ടു, തദ്ദേശ തിരഞ്ഞെടുപ്പിലെ പോലെ തന്നെ സാമ്പത്തിക സഹായമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍പ്രവാസി കമ്യുണിറ്റികളില്‍ ഏകോപിപ്പിക്കുവാന്‍ തങ്ങള്‍ മുന്‍പന്തിയിലുണ്ടാവുമെന്ന് നേതാക്കള്‍ അറിയിച്ചു.

Indian overseas Congress USA Houston chapter congratulated UDF for the great victory in Kerala local body election

Share Email
LATEST
More Articles
Top