ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് തീപിടുത്തത്തില്‍ ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി സഹജ റെഡ്ഡി ഉദമലയാണ് കൊല്ലപ്പെട്ടത്. 2021 ല്‍ അമേരിക്കയില്‍ ഉന്നത പഠനത്തിനായി എത്തിയതാണ് സഹജ. സമീപത്തെ വീട്ടില്‍ നിന്നും പടര്‍ന്നു പിടിച്ച തീ സഹജയുടെ വീട്ടിലേക്കും പടരുകയായിരുന്നു. ഈ സമയം സഹജ ഉറങ്ങിക്കിടക്കുകയായിരുന്നു. അതിവേഗം തീ ആളിപ്പടരുകയും സഹജയുടെ ജീവന്‍ നഷ്ടമാകുകയുമായിരുന്നു.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് സഹജയുടെ സ്വദേശം. അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ സഹജ ന്യൂയോര്‍ക്കിലെ അല്‍ബാനിയിലാണ് താമസിച്ചിരുന്നത്. അധികൃതര്‍ നല്കുന്ന സൂചന പ്രകാരം അയല്‍പക്കത്തെ കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. സഹജയുടെ വീട്ടിലേക്ക് പെട്ടെന്ന് തീ പടര്‍ന്നുവെന്നും ഈ സമയം സഹജ ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നുമാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സഹജയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. സഹജയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു.ഹൈദരാബാദില്‍ ടിസിഎസില്‍ ജീവനക്കാരനായ ഉദുമുല ജയകര്‍ റെഡ്ഡിയുടെയും പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് കൊല്ലപ്പെട്ട സഹജ
Indian Student, 24, Dies In House Fire In New York













