ജറുസലേം: ഗാസയിലെ തുരങ്കത്തിൽ നിന്നും പുറത്തുവരണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് പോരാളികൾ അംഗീകരിക്കാത്തതിനെ തുടർന്ന് 40 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രായേൽ. ഏറെ നാളുകളായി തുരങ്കത്തിൽ കഴിയുകയായിരുന്നവരോട് പുറത്തുവരണമെന്ന് ഇസ്രയേലും യുഎസും ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാവാത്തതിനെ തുടർന്നാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത് എന്നാണ് ഇസ്രായേലിന്റെ നിലപാട്
എന്നാൽ തങ്ങളുടെ പോരാളികളെ ഇസ്രായേൽ വധിച്ചെന്ന അവകാശവാദ ത്തിൽ ഹമാസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.ഇസ്രയലിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിലുള്ള തുരങ്കങ്ങളിൽ കഴിഞ്ഞവരെയാണ് വധിച്ചത്. മൂന്നു പ്രാദേശിക കമാൻഡർമാരേയും ഹമാസിന്റെ പ്രവാസി നേതാവ് ഗാസി ഹമാദിൻ്റെ മകനും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല
ഇരുനൂറിലേറെ ഹമാസ് അംഗങ്ങൾ മാസങ്ങളായി റഫായിലുള്ള തുരങ്കങ്ങളിലുണ്ടെന്ന് ഇസ്രയേൽ, യുഎസ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു. തുരങ്കങ്ങളിലുള്ള ഹമാസ് അംഗങ്ങൾ കീഴടങ്ങിയാൽ ഗാസ മുനമ്പിൻ്റെ മറ്റു പ്രദേശങ്ങളിലേക്കു പോകാ ൻ അനുവദിക്കുന്ന കരാറി ലെത്താൻ യുഎസും മധ്യസ്‌ഥരും ശ്രമിച്ചിരുന്നെങ്കിലും വിഫലമായി.
ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാടെടുത്തിരുന്നു. എന്നാൽ ഇസ്രയേലിന് കീഴടങ്ങിൽ നിന്നല്ല എന്ന നിലപാടിൽ ആയിരുന്നു ഹമാസ്.
Israel says it killed 40 Hamas fighters who refused to leave Gaza tunnel













