വാഷിംഗ്ടണ്‍: അമേരിക്ക എപ്പോഴും ഒരു ക്രിസ്ത്യന്‍ രാജ്യമായിരിക്കുമെന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തെ വാന്‍സിന്റെ ഇന്ത്യന്‍ വംശജയായ ഉഷയെ ചൂണ്ടിക്കാട്ടി പ്രതിരോധത്തിലാക്കി എതിരാളികള്‍. ഫീനിക്‌സില്‍ നടന്ന ടേണിംഗ് പോയിന്റ് യുഎസ്എ എന്ന മീറ്റിംഗില്‍ പ്രസംഗിക്കവെയാണ് യുഎസിനെ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമെന്ന വിശേഷണം വാന്‍സ് നടത്തിയത്.
ചാര്‍ളി ക്രിക്ക് സ്ഥാപകനായിട്ടുള്ള ടേണിംഗ് പോയിന്‍് യുഎസ്എ കിര്‍ക്കിന്റെ സ്മരണയുടെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു വാന്‍സിന്റെ പരാമര്‍ശം. യുഎസ്എ എന്നും ഒരു ക്രൈസ്തവ രാജ്യമായിരിക്കുമെന്നു പറഞ്ഞ വാന്‍സ് ക്രിസ്തീയതയാണ് യുഎസ്എയുടെ അടിസ്ഥാനമെന്നും കൂട്ടിച്ചേര്‍ത്തു. ആ ആശയം എന്നും അതേപോലെ നിലനില്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനു പിന്നാലെയാണ് വാന്‍സിനെതിരേ വിമര്‍ശകര്‍ ഭാര്യ ഉഷാ വാന്‍സിനെ ഉള്‍പ്പെടെ പേരെടുത്ത് പറഞ്ഞു രംഗത്തു വന്നത്. വാന്‍സിന്റെ ഭാര്യ ഹൈന്ദവ ആചാരം വിശ്വസിക്കുന്ന വനിതയാണ്.എല്ലാ മതത്തിനും തുല്യ അവകാശമെന്ന അമേരിക്കന്‍ വ്യവസ്ഥയ്ക്ക് വിപരീതമാണ് വാന്‍സിന്റെ നിലപാടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വാന്‍സന്റെ ഭാര്യ ഉഷാ വാന്‍സ് ക്രിസ്തു മതത്തിലേക്ക് ചേരുമെന്നു കഴിഞ്ഞ ഒക്ടോബറില്‍ വാന്‍സ് പറയുകയും ഏറെ വിവാദമായതിനു പിന്നാലെ ആ പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നു പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വാന്‍സ് നടത്തിയ ക്രിസ്തുമത പരാമര്‍ശം സംബന്ധിച്ച് വിമര്‍ശകര്‍ ഉഷയുടെ പേരെടുത്തു പറഞ്ഞാണ് രംഗത്തുവന്നത്. അമേരിക്കയില്‍ 2028 ല്‍ വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ചില നീക്കങ്ങളാണ് ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് പൊതു വിമര്‍ശനം.
J.D. Vance said that America will always be a Christian country.. So is your wife Usha? American Vice President holding a poll













