ബൈജു ആലപ്പാട്ട്
ജോര്‍ജിയ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎല്‍എന്‍എ) 2025 സമ്മിറ്റ്, സംഘടനയുടെ ചരിത്രത്തില്‍ ഒരു വലിയ മൈല്‍സ്റ്റോണ്‍ ആയി മാറാന്‍ ഒരുങ്ങുകയാണ്. ഇതുവരെ നടത്തിയ ഏറ്റവും വലിയ സമ്മിറ്റ് ആയാണ് ഈ സമിറ്റിന് ഒരുക്കം നടക്കുന്നത്. 350-ത്തിലധികം രജിസ്റ്റര്‍ ചെയ്ത യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ സമ്മിറ്റ് ഡിസംബര്‍ 19 മുതല്‍ 22 വരെ ജോര്‍ജിയായിലെ Cohutta Springs Retreat Center-ല്‍ നടക്കും.
സംഘടനയുടെ പ്രസിഡന്റ് ചിക്കാഗോയില്‍ നിന്നുള്ള അല്‍വിന്‍ പിണര്‍ക്കയില്‍ നയിക്കുന്ന ഊര്‍ജ്ജവസ്വലരായ ടീമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന , സമ്മിറ്റിനെക്കുറിച്ചുള്ള പ്രതീക്ഷ വളരെ ഉയരങ്ങളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സമ്മിറ്റിന്റെ രജിസ്‌ട്രേഷന്‍ വെറും 7-8 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായത്, KCYLNA-യുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചു . ഇത് യുവജനങ്ങളിലെ പുതുതായി ഉണര്‍ത്തുന്ന ആവേശവും സംഘടനയോടുള്ള ശക്തമായ അഭിനവേശവും തെളിയിക്കുന്നു.
ഈ സമ്മിറ്റില്‍ നടാടെ അവതരിപ്പിക്കുന്ന നിരവധി പരിപാടികള്‍ അവതരിപ്പിക്കപ്പെടും. സ്റ്റേജില്‍ ”ബാറ്റില്‍ ഓഫ് ദ സിറ്റീസ്” മത്സരവും, 12 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കപ്പെടും. ഈ പരിപാടികള്‍ പങ്കാളികളില്‍ ഐക്യബോധവും, ആരോഗ്യകരമായ മത്സരം, നേതൃത്വം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ആത്മീയതക്കും നേതൃത്വവികസനത്തിനും പുറമേ, സമ്മിറ്റ് സിപ്പ്-ലൈനിംഗ്, കാനോയിംഗ്, പോന്‍ടൂണ്‍ ബോട്ട് സവാരി, 360 ഡിഗ്രി ഫോട്ടോ ബൂത്ത്, പ്രൊഫഷണല്‍ ഫോട്ടോ ബൂത്ത്, ഹെന്ന ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയ വിപുലമായ യൂത്ത് ട്രെന്ഡിനുനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തുന്നു. ഇതോടെ പങ്കെടുക്കുന്നവര്‍ക്ക് സമഗ്രവും ആവിസ്സ്മരണീയവുമായ അനുഭവം ഉറപ്പാക്കുന്നു.
KCYLNA എക്‌സിക്യൂട്ടീവ് കമ്മിറ്റി യുവജനങ്ങളുടെ ശക്തമായ തിരിച്ചുവരവിനെ അഭിമാനത്തോടെ കാണുന്നു. റെക്കോര്‍ഡ്-ബ്രേക്കിംഗ് പങ്കാളിത്തവും നവീനമായ പരിപാടികളുമായ KCYLNA സമിറ്റ് 2025, KCYLNA ചരിത്രത്തിലെ ഏറ്റവും വലിയ, സമ്മിറ്റ് ആകാന്‍ സജ്ജമാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ ചരിത്രപരമായ സമ്മിറ്റില്‍ KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും KCCNA യുടെ ഭാവി വളര്‍ച്ചയിലേക്ക് കുതിക്കുവാന്‍ തയ്യാറെടുക്കുന്ന പ്രിതിഭാധനരായ യുവജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും പിന്തുണയും നല്‍കുവാന്‍ പങ്കെടുക്കുമെന്നു ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ അറിയിച്ചു .
KCYLNA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഇവരാണ് .അല്‍വിന്‍ പിണര്‍ക്കയില്‍ പ്രസിഡന്റ്, സ്‌നേഹ പാലാപ്പുഴമറ്റം സെക്രട്ടറി,ഷെറില്‍ ചെറുകര (വൈസ് പ്രസിഡന്റ്), താരാ കണ്ടാരപ്പള്ളിയില്‍ (ജോയിന്റ് സെക്രട്ടറി), മിഷേല്‍ പറമ്പേട്ടു (ട്രഷറര്‍) . റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍: കെവിന്‍ ഭഗവതികുന്നേല്‍ (Northeast), ടോബി കൈതക്കോട്ടിയില്‍ (Midwest), ജെസ്ലിന്‍ മൂശ്ശപ്പറമ്പില്‍ (Southeast), റൈന കാരക്കാട്ടില്‍ (Texas), ജോസഫ് പുതിയിടം (West Coast).
KCYLNA Summit 2025 set to make history with record youth participation













