ഗോവയിലെ ക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 23 പേർക്ക് ദാരുണന്ത്യം 

ഗോവയിലെ ക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ  23 പേർക്ക് ദാരുണന്ത്യം 

പനജി: ഗോവയിൽ ക്ലബ്ബിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ  23 പേർ കൊല്ലപ്പെട്ടു. ഗോവയിലെ അർപോറയിലെ നിശാ ക്ലബ്ബിൽ  പുലർച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. 20 പുരുഷന്മാരും  മൂന്നു സ്ത്രീകളുമാണ് കൊല്ലപ്പെ ട്ടത് മരണ പ്പെട്ടവരിൽ വിനോദസഞ്ചാരികളും ക്ലബ്ബിലെ ജീവനക്കാരും ഉൾപ്പെടുന്നു. 

ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാ ധയു ണ്ടാ യത്. ഗ്യാസ് സിലിണ്ടർ പൊട്ടി ത്തെറിച്ച താണ് അപകട കാരണമെന്നാണ് ഗോവ പോലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിച്ചു.  പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ  നിയന്ത്രണ വിധേയമാക്കി.. രാത്രി 12.04നാണ് പോലീസിന് തീപിടിത്തവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് ഡിജിപി കൂട്ടിച്ചേ ർത്തു. റെസ്റ്റോറന്റിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്.  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി.

23 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സർക്കാർ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. തീപിടിത്തത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിൽ കണ്ടെ ത്തുമെന്നും കുറ്റക്കാരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

23 killed in gas cylinder explosion at club in Goa

Share Email
LATEST
More Articles
Top