കോട്ടയം:ഗവിയിലേക്ക് പോയ കെഎസ്ആർടിസി ഉല്ലാസ ബസ് കത്തിനശിച്ചു യാത്രക്കാർ സുരക്ഷിതർ. മണിമല പഴയിടത്തിനു സമീപമാണ് സംഭവമുണ്ടായത്.
മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു.
ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു..
KSRTC tourist bus bound for Gavi catches fire: Passengers safe













