മൂന്ന് ദിവസത്തെ പര്യടനത്തിനായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിൽ എത്തുന്നു. ഇന്ന് അർധരാത്രിയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മെസ്സിയെ സ്വാഗതം ചെയ്യാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.
മെസ്സി രാവിലെ 11 മണിക്ക് യുവഭാരതിയിൽ എത്തും. തുടർന്ന് ഷാരൂഖ് ഖാൻ, മമത ബാനർജി, സൗരവ് ഗാംഗുലി, ലിയാൻഡർ പേസ്, അഭിഷേക് ബാനർജി എന്നിവർ ഓരോരുത്തരായി എത്തും. മെസ്സി തുറന്ന ജീപ്പിൽ യുവഭാരതിയെ ചുറ്റി സഞ്ചരിക്കും. തിങ്കളാഴ്‌ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയുണ്ട്. മെസ്സി ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. 2011ൽ വെനസ്വേലക്കെതിരെ കൊൽക്കത്തയിൽ സൗഹൃദമത്സരം കളിച്ചിരുന്നു.
‘Goat Tour’ എന്നുപേരിട്ട സ്‌പോൺസർ പരിപാടിയിൽ പ്രമുഖ കളിക്കാരായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പമുണ്ടാകും. നാളെ രാവിലെ 10.30ന് കൊൽക്കത്തയിൽ സ്വന്തം പ്രതിമ അനാഛാദനം ചെയ്യുന്നതാണ് പ്രധാന പരിപാടി. 70 അടി ഉയരത്തിലുള്ള കൂറ്റൻ പ്രതിമയാണ് തയ്യാറായിട്ടുള്ളത്. പ്രദർശന മത്സരത്തിനുശേഷം ഹൈദരാബാദിലേക്ക് പോകും. അവിടെ രാത്രിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്‌ച വൈകുന്നേരം മുംബൈയിൽ പ്രദർശനമത്സരത്തിൽ പന്ത് തട്ടും. ഫാഷൻ ഷോയിൽ പങ്കെടുക്കും.
അതേസമയം ശനിയാഴ്ച മെസ്സി ഹൈദരാബാദിലെത്തുമ്പോള്‍ ആരാധകര്‍ക്ക് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ അവസരം നല്‍കും. ഇതിന് 9.95 ലക്ഷം രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 100 എക്‌സ്‌ക്ലൂസീവ് സ്ലോട്ടുകള്‍ മാത്രമേ ലഭ്യമാകൂ. ഫലക്‌നുമ പാലസില്‍ ഇതിനായി മീറ്റ് ആന്റ് ഗ്രീറ്റ് സെഷന്‍ ഉണ്ടാവും. ഇതിനായി ഡിസ്ട്രിക് ആപ്പില്‍ ബുക്കിങ് ആരംഭിച്ചതായും ദി ഗോട്ട് ടൂര്‍ ഹൈദരാബാദിന്റെ ഉപദേഷ്ടാവ് പാര്‍വതി റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു.
ഗോട്ട് ഇന്ത്യ ടൂറിന്‍റെ ഷെഡ്യൂൾ
ഡിസംബർ 13: കൊൽക്കത്ത
- 01:30 am: മെസിയെത്തുന്നു
- 09:30 am–10:30 am: കൂടിക്കാഴ്ച, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ
- 10:30 am–11:15 am: പ്രതിമയുടെ അനാവരണം
- 11:15 am– 12:00 pm: യുവഭാരതി സ്റ്റേഡിയത്തിലേക്ക്
- 12.00 pm– 12:30 pm: സൗഹൃദ മത്സരം, കൂടിക്കാഴ്ച, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ
- 02.00 pm: ഹൈദരാബാദിലേക്ക്
ഡിസംബർ 13: ഹൈദരാബാദ്
- 07.00 pm: മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പ്രദർശന മത്സരം, സംഗീത പരിപാടികള്‍
ഡിസംബർ 14: മുംബൈ
- 03.30 pm: പാഡൽ പ്രദർശനം
- 04.00 pm: സെലിബ്രിറ്റി ഫുട്ബോൾ മത്സരം
- 05.00 pm: വാങ്കഡെയിലെ പരിപാടികള്‍, ചാരിറ്റി ഫാഷൻ ഷോ
ഡിസംബർ 15: ഡൽഹി
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
- ഉച്ചയ്ക്ക് 1:30ന്, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പരിപാടികള്‍, മിനെർവ അക്കാദമി കളിക്കാര്‍ക്ക് അനുമോദനം













