തിരഞ്ഞെടുപ്പ് ആവേശം വാനോളം, 7 ജില്ലകളിൽ പ്രചരണത്തിന് കൊട്ടിക്കലാശം, നാളെ നിശബ്ദ പ്രചരണം, മറ്റന്നാൾ വോട്ടെടുപ്പ്

തിരഞ്ഞെടുപ്പ് ആവേശം വാനോളം, 7 ജില്ലകളിൽ പ്രചരണത്തിന് കൊട്ടിക്കലാശം, നാളെ നിശബ്ദ പ്രചരണം, മറ്റന്നാൾ വോട്ടെടുപ്പ്

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. ആവേശോജ്വലമായ ശക്തിപ്രകടനങ്ങളോടെയാണ് പ്രചരണം അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണമാണ്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന  തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്.  
റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ ഇന്ന് സജീവമായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍

പ്രധാന നേതാക്കളും താരപ്രചാരകരും അണികളെ ആവേശത്തിലാക്കി അവസാന മണിക്കൂറുകൾ വോട്ടർമാരെ സ്വാധീനിക്കാൻ ഊർജ്ജിതമായി ശ്രമിച്ചു. അവസാനഘട്ട പ്രചാരണത്തിന്റെ ആവേശം പൂർത്തിയാക്കി മുന്നണികൾ എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണത്തുടർച്ച, യുവജന പ്രാതിനിധ്യം, വികസന വിഷയങ്ങൾ എന്നിവയെല്ലാം ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇനി ജനഹിതം അറിയാനുള്ള കാത്തിരിപ്പാണ്. കനത്ത സുരക്ഷയിലാണ് ഏഴ് ജില്ലകളും ഇപ്പോൾ പോളിംഗിനായി ഒരുങ്ങുന്നത്.

Share Email
LATEST
More Articles
Top