മോസ്‌കോ: ഇന്ത്യ പലവട്ടം പറഞ്ഞിട്ടുള്ള പാക്കിസ്ഥാന്റെ ആണവസുരക്ഷയെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വളരെക്കാലം മുമ്പേ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് അടിവരയിടുന്നതാണ് പുടിന്റെ വാക്കുകള്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജു ബുഷുമായി വ് ളാഡിമര്‍ പുടിന്‍ നടത്തിയ സ്വകാര്യ ചര്‍ച്ചയിലെ വിവരങ്ങളുടെ ട്രാന്‍സ്‌ക്രിപ്റ്റ് നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഇതിലാണ്പാകിസ്ഥാന്റെ ആണവ വ്യാപനത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആശങ്കകള്‍ ഉന്നയിച്ചത്. 2001 ജൂണ്‍ 16 ന് സ്ലോവേനിയയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇസ്ലാമാബാദിന്റെ സ്ഥിരതയെയും അതിന്റെ ആണവ ആസ്തികളുടെ നിയന്ത്രണത്തെക്കുറിച്ചുമുള്ള തന്റെ ആശങ്കകള്‍ പുടിന്‍ വ്യക്തമാക്കി.
ആണവ ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്ന മറ്റ് രാജ്യങ്ങളെ പോലെ പാകിസ്ഥാന് എന്തുകൊണ്ടാണ് തുടര്‍ച്ചയായ അന്താരാഷ്ട്ര സമ്മര്‍ദ്ദം നേരിടേണ്ടിവരാത്തതെന്ന് പുടിന്‍ അവരുടെ സ്ലോവേനിയയിലെ കൂടിക്കാഴ്ചയില്‍ ചോദിച്ചു. ‘ഇത് ആണവായുധങ്ങളുള്ള ഒരു ഭരണകൂടം മാത്രമാണ്. ഇത് ജനാധിപത്യമല്ല, എന്നിട്ടും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അതിനെ വിമര്‍ശിക്കുന്നില്ല. അതിനെക്കുറിച്ച് സംസാരിക്കണം എന്ന് അദ്ദേഹം പറഞ്ഞു,
പാക്കിസ്ഥാനെതിരേ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ യോജിപ്പായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും സ്വീകരിച്ചത്. അന്നത്തെ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനോട് ഇക്കാര്യങ്ങളിലെ ആശങ്ക താന്‍ വ്യക്തമാക്കിയതായും ട്രാന്‍സ്‌ക്രിപ്റ്റിലൂടെ പുറത്തുവരുന്നു.
ആണവായുധം സംബന്ധിച്ച് പാകിസ്ഥാന്‍ അധികാരികളുടെ അപൂര്‍ണ്ണമായ വെളിപ്പെടുത്തലുകളാണ് നടത്തുന്നതെന്നും പുടിനോട് അന്ന് ബുഷ് വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്‍ ആണവ പദ്ധതിയെ ഒരു ഒറ്റപ്പെട്ട പ്രശ്നമായി കണക്കാക്കിയിട്ടില്ല, മറിച്ച് അവര്‍ ഉള്‍പ്പെടുന്ന വിശാലമായ അസ്ഥിരതയുടെ ഭാഗമായിട്ടാണ് കണക്കാക്കിയതെന്ന് രേഖകള്‍ പ്രതിഫലിപ്പിക്കുന്നു.
‘Makes US Nervous Too’: When George W Bush Shared His Pakistan Fears With Putin













