ചിക്കാഗോ: ഇന്ത്യയിലെ ഷംസാബാദ് രൂപതയിലെ ഒരു മിഷന്‍ പ്രദേശത്ത് പുതിയ ദേവാലയം നിര്‍മ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് (CML). ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂപതയിലെ എല്ലാ സി.എം.എല്‍ യൂണിറ്റുകളില്‍ നിന്നുമുള്ള കുട്ടികള്‍, സംഭാവനകളുടെയും പ്രാര്‍ത്ഥനകളുടെയും മുഖേന ഈ പദ്ധതിയില്‍ പങ്കാളികളാകും.

ഈ പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ്പ് ജോയ് അലപ്പാട്ടും മിഷന്‍ ലീഗ് രൂപതാ നേതാക്കളും ചേര്‍ന്ന് നടത്തി. ടെക്‌സാസ് സംസ്ഥാനത്തുള്ള പെര്‍ലാന്‍ഡിലെ സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളി, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി, ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവിടങ്ങളിലെ സി.എം.എല്‍ യൂണിറ്റുകള്‍ ആദ്യ സംഭാവനകള്‍ നല്‍കി.
ഫാ. ജോര്‍ജ് ഡാനവേലില്‍ (ഡയറക്ടര്‍), സിജോയ് സിറിയക്ക് പറപ്പള്ളില്‍ (പ്രസിഡന്റ്), ടിസണ്‍ തോമസ് (ജനറല്‍ സെക്രട്ടറി), സിസ്റ്റര്‍ അഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിന്റ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എല്‍ രൂപതാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്.
Mission League of America with a mission church construction project













