ബ്രൗണ്‍ സര്‍വകലാശാലയിലെ വെടിവെയ്പ്: അക്രമിയുടെ വീഡിയോ പുറത്തുവിട്ട് അന്വേഷണ സംഘം: വിവരം നല്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം

ബ്രൗണ്‍ സര്‍വകലാശാലയിലെ വെടിവെയ്പ്: അക്രമിയുടെ വീഡിയോ പുറത്തുവിട്ട് അന്വേഷണ സംഘം: വിവരം നല്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം

വാഷിംഗ്ടണ്‍: ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിവെയ്പ് നടത്തിയ അക്രമിയുടെ വീഡിയോ പുറത്തു വിട്ട് അന്വേഷണസംഘം. ആക്രമണം നടത്തിയ ശേഷം പുറത്തേയക്ക്് പോകുന്ന വീഡിയോ ആണിത്. തടിച്ച ശരീരമുള്ള ഇയാളെക്കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ അന്വേഷണസംഘത്തിന് കൈമാറണമെന്നു എഫ്ബിഐ ആവശ്യപ്പെട്ടു.

കൂട്ട വെടിവെയ്പ് നടത്തിയ ശേഷം കൊലയാളി ബ്രൗണ്‍ സര്‍വകലാശാലയിലെ ലോട്ട് 42 എന്ന സ്ഥലത്തു നിന്നും ഹോപ്പ് സ്ട്രീറ്റിലേക്ക് നടക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. ആക്രമി ഇവിടെ റോഡു മുറിച്ചു കടക്കുന്നതും കാണാം. വെടിവെയ്പ്പിനു മുമ്പ് ഇതേ വ്യക്തി ഇരുണ്ട വസ്ത്രം ധരിച്ച് കാമ്പസിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലൂടെ കടന്നുപോകുന്ന വീഡിയോകളും ലഭിച്ചു. ഇതോടെയാണ് ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയത്. ആക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് ഇയാള്‍ കാമ്പസില്‍ കൂടി നടക്കുന്നതും കാണാം.

വെടിവെയ്പ് നടന്ന ദിവസം രാവിലെ 10.30 ഓടെ അക്രമിയെ ഈ മേഖലയില്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നു പ്രൊവിഡന്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി കേണല്‍ ഓസ്‌കാര്‍ പെരസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുറ്റകൃത്യം നടത്താന്‍ അക്രമി ഇവിടെ ഒളിഞ്ഞു കഴിയുകയായിരുന്നതായും പെരസ് പറഞ്ഞു.കൂട്ട വെടിവയ്പ്പിലെ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എഫ്ബിഐ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

പ്രതിയുടെചിത്രങ്ങള്‍ പുറത്തിറക്കി. ഏകദേശം 5’8′ അടി ഉയരമുള്ള, തടിച്ച ശരീരമുള്ള വ്യക്തിയാണ്. കറുത്ത ജാക്കറ്റും തൊപ്പിയും മാസ്‌കും ധരിച്ചുള്ള ഇയാളുടെ ചിത്രമാണ് പുറത്തുവിട്ടത്. വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.വെടിവയ്പില്‍ പരിക്കേറ്റ ഏഴ് പേര്‍ പ്രൊവിഡന്‍സിലെ റോഡ് ഐലന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണ് ഒരാളുടെ നില ഗുരുതരമാണ്.

New FBI video shows man sought in Brown University shooting walking near police after attack

Share Email
LATEST
More Articles
Top