പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എൻഐഎ, ‘യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യയിൽ കലാപമുണ്ടാക്കാൻ പദ്ധതിയിട്ടു’

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എൻഐഎ, ‘യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യയിൽ കലാപമുണ്ടാക്കാൻ പദ്ധതിയിട്ടു’

ഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യയിൽ വൻ കലാപം സൃഷ്ടിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പോപ്പുലർ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് എൻഐഎ ഡൽഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചു. യുവാക്കളെ ഭീകരസംഘടനയായ ഐഎസിൽ (ISIS) ചേരാൻ പ്രേരിപ്പിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ വടക്കേ ഇന്ത്യയിലായിരിക്കും. ഈ അവസരം മുതലെടുത്ത് ദക്ഷിണേന്ത്യയിൽ അക്രമങ്ങൾ അഴിച്ചുവിട്ട് പ്രദേശം കീഴടക്കാനായിരുന്നു പിഎഫ്ഐയുടെ പദ്ധതിയെന്ന് കോടതിയിൽ ഹാജരാക്കിയ സാക്ഷിമൊഴികളിൽ പറയുന്നു. ക്ലാസുകളിലൂടെയും പരിശീലനങ്ങളിലൂടെയുമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തിയിരുന്നതെന്നും എൻഐഎ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

ഇന്ത്യയിൽ ഇസ്‌ലാം മതം അപകടത്തിലാണെന്ന് വ്യാജപ്രചാരണം നടത്തി ഹിന്ദുക്കൾക്കെതിരെ ശത്രുതയും വിദ്വേഷവും വളർത്താൻ സംഘടന ശ്രമിച്ചു. ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് തകർക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് യുവാക്കളിൽ തീവ്രവാദം കുത്തിവെക്കാനും ഇസ്‌ലാമിക ഭരണത്തിന്റെ ‘സുവർണ്ണ ദിനങ്ങൾ’ തിരികെ കൊണ്ടുവരാമെന്ന് വിശ്വസിപ്പിക്കാനുമാണ് ഇവർ ലക്ഷ്യമിട്ടത്. റേഡിയോ സെറ്റുകൾ, പെൻഡ്രൈവുകൾ, വീഡിയോകൾ ഉൾപ്പെടെയുള്ള നിരവധി തെളിവുകൾ ഇവർക്കെതിരെ ലഭിച്ചതായി അന്വേഷണ ഏജൻസി വ്യക്തമാക്കി.

Share Email
LATEST
More Articles
Top