ഔട്ട്ബാക്ക് സ്റ്റീക്ക്ഹൗസിലെ ബാത്ത് റൂമിലെ ക്ലോസറ്റ് തകര്‍ന്ന് അമേരിക്കന്‍ പൗരന് ഗുരുതര പരിക്ക്: 50,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഔട്ട്ബാക്ക് സ്റ്റീക്ക്ഹൗസിലെ ബാത്ത് റൂമിലെ ക്ലോസറ്റ് തകര്‍ന്ന് അമേരിക്കന്‍ പൗരന് ഗുരുതര പരിക്ക്: 50,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഫ്‌ളോറിഡ : റസ്റ്റോറന്റിലെ ബാത്ത് റൂമിലെ ക്ലോസറ്റ് തകര്‍ന്ന് അമേരിക്കന്‍ പൗരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ 50,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. കൃത്യമായി ക്ലോസറ്റുകള്‍ ഉറപ്പിച്ചു വയ്ക്കാത്തതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് കേസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാത്ത്‌റൂം സുരക്ഷ ഉറപ്പാക്കുന്നതില്‍ ഔട്ട്ബാക്ക് സ്റ്റീക്ക്ഹൗസ് അശ്രദ്ധ കാണിച്ചതായി ആരോപിച്ചാണ് ഫ്‌ളോറിഡ സ്വദഗേശി മൈക്കല്‍ ഗ്രീന്‍ എന്നയാള്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.

ഇയാള്‍ ഔട്ട്ബാക്ക് സ്റ്റീക്ക്ഹൗസിനെതിരെ കേസ് ഫയല്‍ ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റസ്റ്റോറന്റിന്റെ മാതൃ കമ്പനിയായ ബ്ലൂമിന്‍ ബ്രാന്‍ഡ്സ്, ടോയ്ലറ്റ് പൊതുജനങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണം നേരിടുന്നു. 2025 മാര്‍ച്ച് 265 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഫ്‌ളോറിഡ സൗത്ത്വെസ്റ്റ് കോളജ് റോഡിലെ ഔട്ട്ലെറ്റിലെ ടോയ്‌ലെറ്റില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ തനിക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം കേസില്‍ പറയുന്നു.

ബാത്ത്‌റൂം സുരക്ഷ നിലനിര്‍ത്തുന്നതില്‍ ഔട്ട്ബാക്ക് സ്റ്റീക്ക്ഹൗസ് അശ്രദ്ധ കാണിച്ചുവെന്ന് ഗ്രീന്‍ ആരോപിച്ചു. ഇവരുടെ അശ്രദ്ധമൂലം പൊതുജനം അകാരണമായി അപകടത്തിന് ഇരയാകേണ്ടി വന്നതായും പറയുന്നു.
അപകടത്തെ തുടര്‍ന്ന് തനിക്ക് ചികിത്സയ്ക്കുവേണ്ടി ചിലവായ പണം, ,നഷ്ടപ്പെട്ട വേതനം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് 50,000 ഡോളര്‍ നഷ്ടപരിഹാരം തേടിയിട്ടുള്ളത്.

Outback Steakhouse Sued After Toilet Seat Collapse Leaves US Man With ‘Serious Bodily Injury’

Share Email
LATEST
More Articles
Top