അസീം മുനീറിനെ പ്രതിരോധ സേനാ മേധാവിയായി നിയമിക്കുന്ന വിജ്ഞാപനത്തില്‍ ഒപ്പുവയ്ക്കാതിരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ലണ്ടനിലേക്ക് മുങ്ങി

അസീം മുനീറിനെ പ്രതിരോധ സേനാ മേധാവിയായി നിയമിക്കുന്ന വിജ്ഞാപനത്തില്‍ ഒപ്പുവയ്ക്കാതിരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ലണ്ടനിലേക്ക് മുങ്ങി

ഇസ്‌ളാമാബാദ്: രാജ്യത്തെ ആദ്യ പ്രതിരോധ സേനാമേധാവിയായി നിലവിലെ കരസേനാ ധോവി അസീം മുനീറിനെ നിയമിക്കുന്ന വിജ്ഞാപനത്തില്‍ ഒപ്പുവെയ്ക്കുന്നത് ഒഴിവാക്കാനായി പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഫെരീഫ് ഇസ്‌ളാമാബാദില്‍ നിന്നും ലണ്ടനിലേക്ക് മുങ്ങി. നിര്‍ണായക വിജ്ഞാപനത്തില്‍ ഒപ്പു വെയ്‌ക്കേണ്ട സമയത്തു രാജ്യത്തു നിന്നും വിദേശത്തേയ്ക്ക് പോയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വിജ്ഞാപനത്തില്‍ ഒപ്പിടുന്നത് ഒഴിവാക്കാനാണ് ഷെരീഫ് മനപ്പൂര്‍വ്വം വിദേശത്തേക്ക് പോയതെന്നാണ് അ്ന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണഘടനാ ഭേതഗതിയോടെ നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ പ്രതിരോധ സേനാ മേധാവിയായി അസീം മുനീര്‍ വരുന്നതോടെ അദ്ദേഹം അതിശക്തനായി മാറും. അസിം മുനീറിന് പ്രതിരോധ സേനാ മേധാവി പദം നല്കുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകാനാണ് പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിനായി പോയതെന്ന പ്രചാരണവും ശക്തമായി.

മുനീറിന്റെ കരസേനാ മേധാവിയെന്ന കാലാവധി നവംബര്‍ 29ന് അവസാനിച്ചിരുന്നു. എന്നാല്‍പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല. ഇതോടെ പാക്കിസ്ഥാന്‍ സൈന്യം അപൂര്‍വ്വമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് അന്താരാഷ്ട്ര രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

Pak PM staying away to avoid notifying Munir as defence chief: Security expert

Share Email
LATEST
More Articles
Top