കാപിറ്റോൾ കലാപത്തിന് തലേന്നുള്ള പൈപ്പ് ബോംബ് കേസ്: പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

കാപിറ്റോൾ കലാപത്തിന് തലേന്നുള്ള പൈപ്പ് ബോംബ് കേസ്: പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

വാഷിംഗ്ടൺ: 2021 ജനുവരി 6-ലെ അമേരിക്കൻ കാപിറ്റോൾ കലാപത്തിന് തൊട്ടുതലേന്ന് വാഷിംഗ്ടൺ ഡി.സി.യിൽ പൈപ്പ് ബോംബുകൾ സ്ഥാപിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ നിർണ്ണായക മൊഴികൾ പുറത്ത്. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി “ആരെങ്കിലും സംസാരിക്കേണ്ടതുണ്ട്” എന്ന് താൻ കരുതിയിരുന്നതായി പ്രതി ബ്രയാൻ ജെ. കോൾ ജൂനിയർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികളാണ് എല്ലാത്തിനും ഉത്തരവാദികളെന്നും അവരെ ലക്ഷ്യം വെക്കാനാണ് താൻ ആഗ്രഹിച്ചതെന്നും കോൾ പറഞ്ഞു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ ആസ്ഥാനങ്ങൾക്ക് പുറത്താണ് ഇയാൾ ബോംബുകൾ സ്ഥാപിച്ചത്. ഡിസംബർ ആദ്യവാരം വർജീനിയയിലെ വുഡ്ബ്രിഡ്ജിൽ നിന്നാണ് മുപ്പതുകാരനായ കോളിനെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും, പിന്നീട് ഇയാൾ ബോംബ് സ്ഥാപിച്ച കാര്യം സമ്മതിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം മോഷ്ടിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അനുയായികളുടെയും വാദങ്ങളിൽ താൻ ആകൃഷ്ടനായിരുന്നുവെന്നും, ഇതിലുള്ള അമർഷമാണ് തന്നെ ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്നും കോൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. അഞ്ചുവർഷത്തോളം നീണ്ട നിഗൂഢതകൾക്കൊടുവിലാണ് പൈപ്പ് ബോംബ് കേസിൽ ഒരു അറസ്റ്റ് ഉണ്ടാകുന്നത്. കോളിന്റെ വീട്ടിൽ നിന്ന് ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 6-ന് ഉച്ചയോടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഭാഗ്യവശാൽ ഇവ പൊട്ടിത്തെറിക്കാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

Share Email
LATEST
Top