ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിലധികമായി സൗഹൃദത്തിലായിരുന്ന അവിവ ബെയ്ഗിനെ വിവാഹം കഴിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും വിവാഹത്തിന് സമ്മതമറിയിച്ചതായാണ് സൂചന. ഡല്‍ഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഫോട്ടോഗ്രാഫറാണ് അവിവ.
വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍ വദ്ര. പത്താമത്തെ വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫര്‍ ആണ്. 2021-ല്‍ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ വദ്ര ആദ്യ സോളോ എക്സിബിഷന്‍ നടത്തിയിരുന്നു.
Priyanka Gandhi’s son Raihan Vadra gets married












