വാഷിംഗ്ടണ്‍: ഗാസാ പുനരുദ്ധാരണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായിരുന്ന ജാരെദ് കുഷ്‌നറുടെ വന്‍ പദ്ധതി. അടിസ്ഥാനമേഖല തൊട്ട് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‌സ് വരെ ചേര്‍ത്തു പിടിക്കുന്ന 112.1 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് അവതരിപ്പിച്ചത്. ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ബില്‍ഡിംഗ് എ ന്യു ആന്‍ഡ് യൂണിഫൈഡ് ഗാസാ എന്ന ലക്ഷ്യത്തോടെ പ്രൊജക്ട് സണ്‍റൈസ് എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചത്. അതിവേഗ റെയില്‍, ആഡംബര ബീച്ച്സൈഡ് റിസോര്‍ട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മനോഹരമാ ഒരു ഗാസയുടെ പുനര്‍ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ആകെ ചിലവാകുന്ന തുകയുടെ 20 ശതമാനം അമേരിക്ക നല്കും. ബാക്കിത്തുക വിവിധ രാജ്യങ്ങളില്‍ നിന്നും നിക്ഷേപമായി കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
ഗാസയെ ഭാവിയിലെ ഒരു നിക്ഷേപ കേന്ദ്രമായും ടൂറിസം കേന്ദ്രമായും രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നു പദ്ധതി വ്യക്തമാക്കുന്നു. പുനര്‍നിര്‍മാണ സമയത്ത് ഗാസയിലെ ഏകദേശം രണ്ട് ദശലക്ഷം പലസ്തീനികളെ താല്‍ക്കാലിക ഷെല്‍ട്ടറുകളിസേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നും വ്യക്്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നേരിട്ട് അഭിപ്രായം പറയാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
സമാധാനപരവും സമൃദ്ധവുമായ ഗാസയ്ക്ക് അടിത്തറ പാകുന്നതില്‍ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് അബിഗെയ്ല്‍ ജാക്‌സണ്‍ പറഞ്ഞു. എന്നാല്‍ ഹമാസിന്റെ നിരായുധീകരണം കൂടാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് സീനിയര്‍ ഫെലോ സ്റ്റീവന്‍ കുക്ക് പറഞ്ഞു.
‘Project Sunrise’ is Trump’s son-in-law’s $112.1 billion plan for Gaza reconstruction













