ഫൊക്കാന മിഡ് വെസ്റ്റ് റീജയന്റെ ആഭിമുഖ്യത്തില്‍ കൈരളി ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോള്‍ ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി നടത്തപ്പെട്ടു.നൈല്‍സിലുള്ള 8800 w .Kathy Lane ലുള്ള ഫെല്‍ഡ്മാന്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റ് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് ഉത്ഘാടനം ചെയ്തു .ടൂര്‍ണമെന്റ് വൈസ് ചെയര്‍ മാത്യു കടമറ്റം സ്വാഗതം ചെയ്തു. കൈരളി ലയണ്‍സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് സിബി കബിലമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മീറ്റിങ്ങില്‍ കോര്‍ഡിനേറ്റര്‍ റിന്റു ഫിലിപ്പ് ഗെയിമിന്റെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് വിവരിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും അതിനെ അവഗണിച്ചുകൊണ്ടും ആ ദിവസം മുഴുവന്‍ സ്‌നോ ആയിരുന്നിട്ട് ക്കൂടി ധാരളം ആളുകള്‍ പങ്കെടുത്തത് ഏവരെയും അതിശയിപ്പിച്ചു.

സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഉല്‍ഘാടനം ചെയ്തു റീജണല്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷനായിരുന്നു, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് , സതീശന്‍ നായര്‍ ,സിബി കബലമറ്റം റ്റം, ഡോ . ബ്രിഡ്ജിത് ജോര്‍ജ് , വിമെന്‍സ് ഫോറം റീജണല്‍ ചെയര്‍ സുജ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു . സിബി കൈതക്കത്തൊട്ടില്‍ സ്വാഗതം രേഖപ്പെടുത്തി . ടോമി അമ്പേനാട്ട് ചെയര്‍മാനായിട്ടുള്ള അമ്പത്തി ഒന്ന് അംഗ കമ്മറ്റിയാണ് ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.
ഒരു മണി മുതല്‍ തുടങ്ങിയ വാശിയേറിയ മത്സരത്തില്‍ ഒരു ഡസനിലധികം ടീമുകള്‍ പങ്കെടുത്തു . കൈരളി ലയണ്‍സിന്റെ വിദഗ്ദ്ധ പരിശീലകരാണ് ഓരോ ടീമിന്റെയും കെട്ടുറപ്പും എതിര്‍ ടീമിനെ പ്രതിരോധിക്കുവാനുമുള്ള കഴിവും മനസ്സിലാക്കി കളത്തിലേക്കിറക്കിയത് . അതുകൊണ്ട് തന്നെ കളിക്കളത്തില്‍ തുല്യ ടീമുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍ നടന്നത്. പഞ്ചാബ് – കേരള മത്സരം കാണികളെ ആവേശ ഭരിതരാക്കി പഞ്ചാബ് ഒന്നാം സ്ഥാനവും കേരളാ രണ്ടാം സ്ഥാനവും നേടി.
ചിക്കാഗോയിലുള്ള ടീമുകള്‍ തമ്മില്‍ നടത്തിയ മത്സരത്തില്‍ ഒന്നും , രണ്ടും ,മുന്നും , നാലും സ്ഥാനങ്ങള്‍ നേടിവരെ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയും , സ്‌പോണ്‍സേര്‍സ് ആയ ജിബിറ്റ് കിഴക്കേ കുറ്റ്, ഐബു കിഴക്കേക്കുറ്റ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു.

സമാപന സമ്മേളനത്തില്‍ ഫൊക്കാനയുടെ മെഡിക്കല്‍ കാര്‍ഡും പ്രിവിലേജ് കാര്‍ഡും വിതരണവും നടത്തി.അതിനോട് അനുബന്ധിച്ചു നടന്ന കണ്‍വെന്‍ഷന്‍ കിക്കോഫില്‍ വളരെ അധികം ആളുകള്‍ ഫൊക്കാന കാലഹരി കോണ്‍വെന്‍ഷനിലേക്ക് രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒരു സ്‌പോര്‍ട്‌സ് ക്ലബ് തന്നെ നിലവില്‍ വന്നു ,അതിന്റെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു . അമേരിക്കയില്‍ ഉടനീളം വിവിധ സ്‌പോര്‍ട്ടുകളുടെ മത്സരങ്ങള്‍ നടത്തുകയും കൂടുതല്‍ യുവാക്കളെ സ്‌പോര്‍ട്‌സിന്റെ ഭാഗമാക്കനുമാണ് ഈ കമ്മിറ്റിയുടെ തീരുമാനം . യുവാക്കളുടേയും കായികമേഖലയുടേയും ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഉള്ള ഈ രൂപീകരിച്ച് നടപ്പിലാക്കി വരുന്നത്.

സംഘാടക സമിതിക്കുവേണ്ടി ചെയര്‍മാന്‍ ടോമി അമ്പനാട്ട്, മാത്യു തട്ടാമറ്റം, റിന്റു ഫിലിപ്പ്, ടോണി ജോര്‍ജ്,കിരണ്‍ ചന്ദ്രന്‍ ,സിറിയക് കുവക്കാട്ടില്‍ , സിബി കദളി മറ്റം, സാജന്‍ തോമസ്, അനില്‍ കുമാര്‍ പിള്ള,സന്തോഷ് നായര്‍, സതീശന്‍ നായര്‍, ജോസ് ജോര്‍ജ്, നിരന്‍ മുണ്ടിയില്‍, അഖില്‍ മോഹന്‍,ബോബി വര്‍ഗീസ്, ബിന്ദു കൃഷ്ണന്‍, ബൈജു കണ്ടത്തില്‍, ലീസ് ടോം മാത്യു, പ്രജില്‍ അലക്‌സാണ്ടര്‍, സൂസന്‍ ചാക്കോ, കാരിയ്ക്കല്‍, രവി കുട്ടപ്പന്‍, വിജി നായര്‍, സുജ ജോണ്‍, ലീലാ ജോസഫ്,മനോജ് വഞ്ചിയില്‍, ബ്രിജിറ്റ് ജോര്‍ജ്, സായി പുല്ലാപ്പള്ളില്‍, ജിബിറ്റ് കിഴക്കേ കുറ്റ്, ഐബു കിഴക്കേക്കുറ്റ് മാറ്റ് വിലങ്ങാട്ടുശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന വിവിധ കമ്മറ്റികള്‍ ആണ് ചിക്കാഗോ വോളിബോള്‍ ടൂര്‍ണ്ണമെന്റ് വന്‍ വിജയമാക്കുവാന്‍ സഹായിച്ചത്.
Punjab wins first place in volleyball tournament hosted by Phokana Mid West Region













