രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ: സന്ദീപ് വാര്യർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് 

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ: സന്ദീപ് വാര്യർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. സന്ദീപ് വാര്യർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. ഞായറാഴ്ച രാത്രി കേസെടുത്തതിന് പിന്നാലെ രാഹുൽ ഈശ്വരിന്റെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തതിനുശേഷം  ടെക്നോപാ ർക്കിലുമെത്തിച്ച് ലാപ്ടോപ് കണ്ടെത്താൻ തെളിവെടുപ്പ് നടത്തി.

പരാതിക്കാരിക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപം തുടരുന്ന സാഹചര്യത്തില്‍ അതാത് ജില്ലകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രമസമാധാന വിഭാഗം എഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വര്‍, കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ എന്നിവര്‍ ഉള്‍പ്പടെയു ള്ളവരെ കേസെടുത്തത്. രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി രജ്ഞിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷകയായ ദീപ ജോസഫിനെയും പ്രതിയാക്കിയിട്ടുണ്ട്. 

പരാതിക്കാരിയെ തിരിച്ചറിയുന്നവിധത്തില്‍ പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയും ഐടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, അതിജീവിതയെ തിരിച്ചറിയുന്ന വിധത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത് ഡിവൈഎഫ്‌ഐ ആണെന്ന വാദം മറുവിഭാഗം ഉന്നയിക്കുന്നു.

Rahul Easwar arrested for insulting a woman on social media who had filed a complaint against Rahul Mangkootatil: Case filed against four people including Sandeep Warrier

Share Email
LATEST
More Articles
Top