തിരുവനന്തപുരം: ലൈംഗിക അതിക്രമകേസിൽ പ്രതിയായി കോടതി ജാമ്യം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ. രാഹുലിനായി പ്രത്യേക അന്വേഷണസംഘം പലയിടങ്ങളിലും തിരച്ചിൽ നടത്തിയെ ങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ഇതിനിടെ ഇന്നലെ രാത്രി രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും പോലീസ് കസ്റ്റഡിയിലെ ടുത്തു
രാഹുൽ ഒളിവിൽ പോയപ്പോൾ ഇവരും ഒപ്പം ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. ഒളിവിൽ കഴിയുന്നതിനിടെ. പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗി ക്കുന്നുണ്ട്. രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
പാലക്കാടു നിന്നും ഒളിവിൽ പോയപ്പോൾ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരു ന്നുവെന്ന് കണ്ടെത്തിയി ട്ടുണ്ട്.പൊള്ളാച്ചി, കോയമ്പത്തൂര്‍ വഴി കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയ രാഹുല്‍, റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചേക്കുമെന്ന സൂചനയുമുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും.
Rahul Gandhi still in detention for ninth day: Personal staff taken into custody













