രണ്ടാമത്തെ പീഡന പരാതിക്കേസിലും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

രണ്ടാമത്തെ പീഡന പരാതിക്കേസിലും  മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന രണ്ടാമത്തെ പരാതിയിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ രണ്ടാമത്തെ ബലാത്സംഗ കേസിലും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. . ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന. നിലവില് ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ കേസില്‍ പോലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യാം.

ഇത് മുന്നില്‍ കണ്ടാണ് രാഹുല്‍ ഈ കേസിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കിയത്.രണ്ടാം കേസില്‍ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഉന്നയിക്കുന്ന വിഷയം.

Rahul Mangkootathil files anticipatory bail plea in second rape case

Share Email
LATEST
More Articles
Top