തിരുവനന്തപുരം: യുവതിയെ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന കേസില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനു പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഒളിവിലെന്ന് സൂചന. രാഹുലിനെ കണ്ടെത്താനായി ഊര്‍ജിത ശ്രമവുമായി പ്രത്യേക അന്വേഷണ സംഘം.
രാഹുല്‍ കഴിഞ ദിവസം തലസ്ഥാനത്ത് വക്കീലിനെ കാണാന്‍ എത്തിയെന്ന വാദം ശരിയല്ലെന്നു പോലീസ് പറയുന്നു. എംഎല്‍എയുടെ ഡ്രൈവര്‍ അടക്കമുള്ള പേഴ്സണല്‍ സ്റ്റാഫുകളുടെ മൊഴിയും രേഖപ്പെടുത്തി. രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സാഹചര്യത്തില്‍ സുഹൃത്തുക്കളുടെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ ബുധാഴ്ച്ച തിരുവനന്തപുരം ജില്ലാ കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു തടയാന്‍ മെഡിക്കല്‍ രേഖകളും ശബ്ദ പരിശോധനയും അടക്കമുള്ള രേഖകള്‍ സംഘടിപ്പിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഡിജിറ്റല്‍ തെളിവുകളിലെ അതിജീവിതയുടെ ശബ്ദരേഖ പോലീസ് പരിശോധിച്ചു. പീഡനം നടന്നതെന്നു അതിജീവിത മൊഴി നല്‍കിയ തൃക്കണ്ണാപുരത്തെ ഫ്ളാറ്റിലും തെളിവെടുപ്പു നടത്തി.
ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതിക്ക് രക്തസ്രാവമുണ്ടായി. മാനസികമായി തളര്‍ന്നത് അടക്കമുള്ള മെഡിക്കല്‍ രേഖകളും പോലീസ് ശേഖരിച്ചു.
മേയ് 30നാണ് യുവതി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത്.
Rahul Mangkootathil is reportedly hiding in Tamil Nadu.













