രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി: വിധി പ്രസ്താവിക്കാന്‍ മാറ്റി

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി: വിധി പ്രസ്താവിക്കാന്‍ മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്കെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്ക. കൂടുതല്‍ നടപടിയില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രാഹുലിനെതിരെ എടുക്കാന്‍ പറ്റുന്ന നടപടികള്‍ നേരത്തെ തന്നെ എടുത്തു. നേരിട്ട് പരാതി ലഭിച്ചത് ഇന്നലെയാണ്. ആ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.

സിപിഎം ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. രാജി തീരുമാനിക്കേണ്ടത് രാഹുല്‍ ആണ്. രാഹുല്‍ ആരോപണ വിധേയന്‍ ആയിരിക്കെ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരണങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Rahul Mangkootatil’s bail plea hearing complete: Verdict postponed

Share Email
Top