ഡാളസ് (ടെക്‌സസ്): കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുടെ ഡാളസ് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) പാലക്കാട് സ്വദേശിനിയായ രേഷ്മ രഞ്ജന്‍ നിയമിതയായി. നിലവില്‍ ഡാളസിനടുത്തുള്ള ഫേറ്റില്‍ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ്.
ഡാളസ് മലയാളി അസോസിയേഷനിലെ (DMA) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജന്‍. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റീജിയന്‍ ഉദ്ഘാടനം, മനോരമ ഹോര്‍ട്ടൂസ് ഔട്ട്റീച്ച്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഓണം ആഘോഷങ്ങള്‍ എന്നിവയുടെ വിജയത്തിന് പിന്നില്‍ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു. ഫോമായുടെ വിമന്‍സ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവര്‍ത്തിച്ച കാലയളവില്‍ കാന്‍സര്‍ സ്‌ക്രീനിംഗ്, വിദ്യാ വാഹിനി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയുടെ (KAOC) ലിറ്ററേച്ചര്‍ സെക്രട്ടറിയായും യുവയുടെ സെക്രട്ടറിയായും (2019-2021) അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെ.എച്ച്.എന്‍.എയുടെ പുതിയ യുവജന സംരംഭമായ ‘കഥാ വാക് ചാതുര്യം – ദി ആര്‍ട്ട് ഓഫ് എലക്വന്റ് സ്പീക്കിംഗ്’ എന്ന പദ്ധതിക്ക് നേതൃത്വം നല്‍കും. കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ദ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അര്‍ക്ക എനര്‍ജിയില്‍ വെയര്‍ഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.
രേഷ്മ രഞ്ജന്‍ കൃഷ്ണ രഞ്ജന്റെയും രതി രഞ്ജന്റെയും മകളാണ്. ഐ.ടി. പ്രൊഫഷണലായ ജയന്‍ കോടിയത്ത് മനോള്‍ ആണ് ഭര്‍ത്താവ്. നന്ദ, വേദ എന്നിവരാണ് മക്കള്‍.
‘വിവിധ സംഘടനകളിലെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവും, യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള ശ്രീമതി രേഷ്മ രഞ്ജന്റെ അചഞ്ചലമായ പ്രതിബദ്ധതയും കെ.എച്ച്.എന്‍.എയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും. ഡാളസ് മേഖലയിലെ കെ.എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രേഷ്മയുടെ നേതൃത്വം നിര്‍ണായകമാകും,’ കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോര്‍ഡ് എന്നിവരും ശ്രീമതി രേഷ്മ രഞ്ജന് ആശംസകള്‍ നേര്‍ന്നു.
Reshma Ranjan takes charge as KHNA Dallas Regional Vice President













