റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍: എണ്ണവ്യാപാരം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാവും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍: എണ്ണവ്യാപാരം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാവും

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ചുള്ള തീരുമാനം എങ്ങുമെത്താതെ നിലനില്ക്കുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുടിന്‍ ഇന്ത്യയിലേക്ക് എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ റഷ്യ മുന്നോട്ടുവെയ്ക്കു പ്രധാന വിഷയം റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങലായിരിക്കും. റഷ്യന്‍ എണ്ണ വാങ്ങല്‍ ഇന്ത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്ക ഇന്ത്യയ്ക്കുമേല്‍ വന്‍ നികുതി ചുമത്തിയത്. അതില്‍ ഇതുവരെ തീരുമാനമായിട്ടുമില്ല.

മോദി -പുടിന്‍ കൂടിക്കാഴ്ച്ചയില്‍ പ്രധാമായും ഉയരുന്ന മറ്റുവിഷയങ്ങള്‍ പ്രതിരോധ സഹകരണം, യുദ്ധവിമാന സാങ്കേതികവിദ്യ, ആണവോര്‍ജ്ജ സഹകരണം, ഇന്‍ഡോ-പസഫിക് തന്ത്രപരമായ വികസനങ്ങള്‍ എന്നിവയായിരിക്കും. പ്രതിരോധം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, മൊബിലിറ്റി ഉടമ്പടികള്‍ തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ശക്തമാക്കാന്‍ ന്യൂഡല്‍ഹിയും മോസ്‌കോയും നീക്കം നടത്തുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പുടിന്‍ ഡല്‍ഹിയില്‍ എത്തുന്നത്.രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തെ സ്വീകരിക്കുകയും ഔദ്യോഗിക വിരുന്ന് നല്‍കുകയും ചെയ്യും.

പുടിനും മോദിയും സംയുക്തമായി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. നിക്ഷേപ അവസരങ്ങള്‍, നിര്‍മ്മാണ പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തും. ഉഭയകക്ഷി ഇടപാടുകള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യും.

Russian President Vladimir Putin in India today: Important issues including oil trade to be discussed

Share Email
LATEST
More Articles
Top