കേരളത്തിൽ എസ്.ഐ.ആർ. നടപടികൾ തുടരാമെന്ന് സുപ്രീംകോടതി; കൂടുതൽ സമയം തേടി കത്ത് നൽകാൻ സർക്കാരിന് നിർദ്ദേശം

കേരളത്തിൽ എസ്.ഐ.ആർ. നടപടികൾ തുടരാമെന്ന് സുപ്രീംകോടതി; കൂടുതൽ സമയം തേടി കത്ത് നൽകാൻ സർക്കാരിന് നിർദ്ദേശം

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് (എസ്.ഐ.ആർ.) നടപടികൾ തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി അനുമതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, എസ്.ഐ.ആറിൻ്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു.

സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച വിഷയങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ്, ഒരാഴ്ച കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാൻ കോടതി നിർദ്ദേശം നൽകിയത്. ഈ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് സർക്കാരിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാരിന്റെ അപേക്ഷയിൽ രണ്ടു ദിവസത്തിനുള്ളിൽ കമ്മീഷൻ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Share Email
LATEST
More Articles
Top