വാഷിംഗ്ടൺ: തായ് വാൻ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേ രിക്കൻ യുദ്ധവിമാനങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് രഹസ്യ റിപ്പോർട്ട്. ഇത് സംബന്ധിച്ച അമേരിക്കൻ സൈന്യത്തിന്റെ രഹസ്യരേഖ സംബന്ധിച്ച വാർത്ത ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. സാങ്കേതികമായി കൂടുതൽ മികച്ച ആയുധങ്ങൾ ചൈന വികസി പ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപഗ്രഹങ്ങളും തകർക്കാ നുള്ള ചൈനയുടെ മികവും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. . 2021ൽ ജോ ബൈഡൻ ഭരണകാലത്ത് ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് ഈ രഹസ്യരേഖ ലഭിച്ചപ്പോൾ അദ്ദേഹം പകച്ചുപോയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്.
തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങൾ തകർക്കു മെന്ന ചൈനയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങ ൾക്ക് ഉറച്ച ഇച്‌ഛാശക്തിയും ദൃഢനി ശ്ചയവും അതിനുള്ള ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”-തയ്‌വാൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനീസ് മന്ത്രാലയ ത്തിന്റെ വക്താവ് പെങ് ക്വിംഗെ ൻ വ്യക്തമാക്കി.
Secret report: China will attack American fighter jets if there is a conflict over Taiwan.













