നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ 12 മണിക്കു ശേഷം

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ 12 മണിക്കു ശേഷം

കൊച്ചി  കേരളത്തെ ഞെട്ടിപ്പിച്ച നടിയെ തട്ടിക്കൊണ്ടു പോകൽ കേസിൽ കുറ്റക്കാർക്കെതിരേയുളള ശിക്ഷ ഉടൻ  12 നു ശേഷം  പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും.  പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠ‌ൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. 

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ കണ്ടെത്തിയത്. ഇന്ന് കോടതി  കേസ് പരിഗണിച്ചപ്പോൾ മറ്റു കേസുകൾ പരിഗണിച്ച ശേഷം ഈ കേസ്  എടുക്കുള്ളു എന്ന്  കോടതി അറിയിച്ചു.

Sentence for the accused in the actress kidnapping case will be handed down after 12 noon.

Share Email
Top