ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; മൂന്നു ജവാന്‍മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; മൂന്നു ജവാന്‍മാര്‍ക്ക് വീരമൃത്യു

ബിജാപൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സംസ്ഥാനത്തെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്നു ജവാന്‍മാര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ ജില്ലയിലെ ഗംഗലൂരിലെ വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഡിആര്‍ജി ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വഡാഡി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവുള്‍പ്പെടെ മൂന്നു ജവാന്‍മാരാണ് മരണപ്പെട്ടത്.

ഗംഗലൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ തിരച്ചില്‍. മാവോയിസ്റ്റുകള്‍ക്ക് സമീപത്തേയ്ക്ക് സംഘമെത്തിയപ്പോള്‍ സംഘത്തിനു നേര്‍ക്ക് വെടി ഉതിര്‍ക്കുകയായിരുന്നു.

സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിആര്‍ജി, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ – സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ്) എന്നിവയുടെ സംയുക്ത സംഘമായിരുന്നു തെരച്ചില്‍ നടത്തിയത്.

ബുധനാഴ്ച്ച രാവിലെ ഒന്‍പതോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

Seven Maoists killed in encounter with security forces in Chhattisgarh; three jawans martyred

Share Email
Top