Caritas hospital

യുഎസിൽ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും പേരക്കുട്ടിയും കൊല്ലപ്പെട്ടു

യുഎസിൽ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും പേരക്കുട്ടിയും കൊല്ലപ്പെട്ടു

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിലെ ടെന്നസിയിൽ മുത്തശ്ശനെയും മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയേയും വീട്ടിൽ വെച്ച് ഏഴ് പിറ്റ് ബുള്ളുകൾ കടിച്ചുകീറി കൊലപ്പെടുത്തി. ജെയിംസ് അലക്സാണ്ടർ സ്മിത്തിനേയും (50) പിഞ്ചുകുഞ്ഞിനേയുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ടള്ളഹോമയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണം നടത്തിയത് കുടുംബം വളർത്തിയിരുന്ന അക്രമ കാരികളായ ഏഴ് നായ്ക്കളാണെന്ന് അധികൃതർ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു. അതേസമയം, പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുന്നത് തുടരുകയായിരുന്നു. കുട്ടിയുടെ അടുത്തെത്താനായി ഉദ്യോഗസ്ഥർക്ക് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവെച്ച് കൊല്ലേണ്ടിവന്നു. നായ്ക്കളെ ഒഴിപ്പിച്ച് പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു

ക്രൂരവുമായ ഒരു രംഗമായിരുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിലെ ഉദ്യോഗസ്ഥർ പ്രസ്താവനയിൽ അറിയിച്ചു. നായ്ക്കൾക്ക് മുൻപ് അക്രമ ചരിത്രമുണ്ടായിരുന്നെന്നും അയൽവാസിയായ ബ്രയാൻ കിർബി വെളിപ്പെടുത്തി. തന്റെ എട്ട് വയസ്സുള്ള പൂച്ചയെ ഈ നായ്ക്കൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, കുടുംബം ഇത് മനഃപൂർവം ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നും, നായ്ക്കളെ നിയന്ത്രിക്കുന്നതിൽ ജാഗ്രത കുറവുണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top