അമേരിക്കക്ക് വലിയ പ്രതിസന്ധിയായി ശീതക്കാറ്റ് കടുക്കുന്നു; 1800 ലേറെ വിമാന സർവീസുകൾ റദ്ദാക്കി, വ്യോമഗതാഗതം താറുമാറായി

അമേരിക്കക്ക് വലിയ പ്രതിസന്ധിയായി ശീതക്കാറ്റ് കടുക്കുന്നു; 1800 ലേറെ വിമാന സർവീസുകൾ റദ്ദാക്കി, വ്യോമഗതാഗതം താറുമാറായി

അതിശക്തമായ ശീതക്കാറ്റിനെത്തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം ഏറക്കുറെ തടസ്സപ്പെട്ടു. 1,800-ലധികം വിമാന സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിന്റെ കണക്കനുസരിച്ച് ഏകദേശം 22,000-ത്തിലധികം വിമാനങ്ങൾ വൈകി ഓടുകയാണ്. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ മുടങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്.

ന്യൂയോർക്കിലെ പ്രമുഖ വിമാനത്താവളങ്ങളായ ജോൺ എഫ്. കെന്നഡി, നെവാർക്ക് ലിബർട്ടി, ലാഗ്വാർഡിയ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. ശീതക്കാറ്റ് കടുത്തതോടെ അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുന്നതിനടക്കം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ച ഇനിയും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് റോഡ് ഗതാഗതത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചിലയിടങ്ങളിൽ ശനിയാഴ്ച രാവിലെ വരെ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസുകൾ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

Share Email
LATEST
More Articles
Top