വാഷിംഗ്ടൺ: കരയുദ്ധവും കടൽ യുദ്ധവും കടന്ന് ബഹിരാകാശത്തും യുദ്ധമോ. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ ശതകോടീശ്വരൻ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി സൂചന. നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തി യിരിക്കുന്നത്. മസ്കിന്റെ ഉപഗ്രഹങ്ങൾ തകർക്കാനുള്ള ഉപകരണം റഷ്യ വികസിപ്പിച്ചെടുത്തതായാണ് റിപ്പോർട്ട്
റഷ്യയുടെ ഇത്തരത്തിലുള്ള നീക്കം നീക്കം ബഹിരാകാശ മേഖലയിലും വ്യാപക ഏറ്റുമുട്ടലിന് കാരണമാകും എന്നും ഈ മേഖലയിലെ വിദഗ്ധർ പറയു ന്നു. ആയിരക്കണക്കിന് പെല്ലറ്റുകൾ അയച്ച് ഉപഗ്രഹങ്ങളെ തകർക്കുന്നതാണ് പദ്ധതി. ഇതിനായി റഷ്യ വികസിപ്പിച്ച പദ്ധതിക്ക്
സോൺ ഇഫക്ട് എന്നാണ് പറ യു ന്നത്.ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്.. ഈ സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ ഉപയോ ഗിച്ച്യു ക്രെയ്ൻ സൈന്യം എതിരാളിയുടെ താവളങ്ങൾ കണ്ടെത്തുന്നതിനും ആശയവിനിമയം നിരീക്ഷിക്കുന്നു എന്നുമാണ് റഷ്യ ആരോപിക്കുന്നത്.
Space war? Report: Russian move to destroy Starlink satellites













