ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നു പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെന

ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നു പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെന

ടെഹ്റാന്‍: ഇറാന്‍ ആണവ നിര്‍മാണം പുനരാരംഭിച്ചാല്‍ അത് അമേരിക്ക തകര്‍ക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ്. ഇറാനെതിരേ അമേരിക്കയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്കുമെന്നു ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെനെയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് എക്സ് പോസ്റ്റിലൂടെ ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ആക്രമണമുണ്ടായാല്‍ ഇറാന്റെ സൈനീക ശേഷിയും പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായ തിരിച്ചടി നല്കും.രാജ്യത്തിന്റെ സൈനിക ശക്തി ചര്‍ച്ചകളിലൂടെ നിയന്ത്രിക്കാനോ പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് ഷംഖാനി പറഞ്ഞു.

ഇറാന്‍ ആണവ-മിസൈല്‍ പദ്ധതി പുനരാരംഭിച്ചാല്‍ അത് തകര്‍ക്കുമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്‍ നയം വ്യക്തമാക്കി രംഗത്തുവന്നത്. ഇതിനിടെ ഇറാനുമായി കരാറുണ്ടാക്കാനുള്ള നീക്കവും അമേരിക്കയുടെ ഭാഗത്തു നിന്നുമുണ്ടാവുന്നുണ്ട്. ഏറ്റുമുട്ടലിന് പകരം അമേരിക്കയുമായി കരാറിലേര്‍പ്പെടാനാണ് ഇറാന്‍ ശ്രമിക്കേണ്ടതെന്നു ട്രംപ് വ്യക്തമാക്കി.

Supreme Leader Ayatollah Ali Khamenei warns of retaliation if US attacks Iran

Share Email
LATEST
More Articles
Top