വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പ്രമുഖ കാലാവസ്ഥ-പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകയുമായ ടാറ്റിയാന ഷ്‌ലോ സ്ബര്‍ഗ് (35) അന്തരിച്ചു. രക്താര്‍ബുദ ബാധിതയായി രുന്ന ടാറ്റിയാനയുടെ അന്ത്യം.
ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.ടാറ്റിയാനയുടെ വിയോഗവാര്‍ത്ത കുടുംബം സോഷ്യല്‍ മീഡിയ അക്കൗ ണ്ടിലൂടെ സ്ഥിരീകരിച്ചു.
‘ഞങ്ങളുടെ സുന്ദരിയായ ടാറ്റിയാന ഇന്ന് രാവിലെ നമ്മെ വിട്ടുപിരിഞ്ഞു. അവള്‍ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും,’- കുടുംബം കുറിച്ചു.
കെനഡിയുടെ മകള്‍ കൂടിയായ മുന്‍ യുഎസ് നയതന്ത്രജ്ഞ കരോലിന്‍ കെനഡിയുടെയും ഡിസൈനര്‍-കലാകാരന്‍ എഡ്വിന്‍ ഷ്‌ലോസ്ബ ര്‍ഗിന്റെയും രണ്ടാമത്തെ മകളാണ് ടാറ്റിയാന. ദി ന്യൂയോര്‍ക്കര്‍ മാസികയില്‍ ലേഖികയായിരുന്നു.
നവംബറില്‍ ടിറ്റിയാന തന്നെയാണ് തനിക്ക് മൈലോയിഡ് ല്യുക്കീമിയയാണ് രോഗമെന്ന് വെളിപ്പെടുത്തിയത്.
Tatiana Schlossberg, granddaughter of John H. Kennedy and prominent journalist, dies













