തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണത്തിന് പിന്നാലെ വൈറലായ തദ്ദേശ തെരഞ്ഞെടുപ്പിലെ പാരഡി ഗാനത്തിനെതിരെ കേസ് വേണ്ടെന്ന നിലപാടുമായി സർക്കാർ.പോറ്റിയേ കേറ്റിയേ’ പാട്ടിൽ യുടേണ്‍ എടുത്ത് സര്‍ക്കാര്‍. പുതിയ കേസ് വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. കഴിഞ്ഞ ദിവസം എടുത്ത കേസിൽ മെല്ലെപ്പോക്കെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട് പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകിയിരുന്നു. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ കത്ത് നൽകിയിരിക്കുന്നത്.
The government has taken a U-turn in the case of gold-stealing comrades, Ayyappa, in a parody song.













