അമേരിക്കയില്‍ തൊഴിലില്ലായ്മ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.6 ശതമാനത്തിലെത്തി

അമേരിക്കയില്‍ തൊഴിലില്ലായ്മ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.6 ശതമാനത്തിലെത്തി

വാഷിംഗ്ടണ്‍: അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.6 ശതമാനത്തില്‍ എത്തി. തൊഴില്‍ വകുപ്പ് ചൊവ്വാഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രംപിന്റെ വ്യാപാര നയവും സാമ്പത്തീക അനിശ്ചിതത്വങ്ങളുമാണ് തൊഴിലില്ലായ്മ ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബറില്‍ 4.4 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ തോത് .ഇതാണ് 4.6 ശതമാനമായത്. 43 ദിവസത്തെ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഡേറ്റാ ശേഖരണം വൈകിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കണക്കുകള്‍ പുറത്തു വന്നത്. ഈ വര്‍ഷം ആദ്യം ട്രംപ് ഭരണകൂടം സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ 105,000 തൊഴിലവസരങ്ങള്‍ കുറഞ്ഞിരുന്നു. തൊഴില്‍ വിപണിയെ ഉത്തേജിപ്പിക്കാനായി കഴിഞ്ഞയാഴ്ച ഫെഡ് പലിശ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഈ വര്‍ഷത്തെ മൂന്നാമത്തെ കുറവ്.

എന്നാല്‍ നവംബറില്‍ കാര്‍ഷികേതര വിഭാഗങ്ങളില്‍ 64,000 തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതായി ബിഎല്‍എസ് പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ സമയത്ത് തൊഴിലാളികളെ പിരിച്ചുവിട്ടത് ശമ്പളപ്പട്ടികയെ ബാധിച്ചില്ലലെന്നും സര്‍ക്കാര്‍ വീണ്ടും തുറന്നപ്പോള്‍ അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കിയിരുന്നതിലാല്‍ ഇതില്‍ കുറവ് വന്നിട്ടില്ലെന്നും വ്യക്തമാക്കി.ട്രംപിന്റെ ഇറക്കുമതി താരിഫുകളുടെ പ്രതിസ ന്ധിയാണ് തൊഴിലില്ലായ്മ നിരക്ക ഉയരാന്‍ കാരണമെന്നു ചിലര്‍ വാദിക്കുന്നു.

The US economy lost 105,000 jobs in October and added 64,000 jobs in November, the Bureau of Labor Statistics reported Tuesday.

Share Email
LATEST
More Articles
Top