ഇന്ത്യന്‍ വംശജയായ സ്ത്രീയേയും ആറുവയസുകാരനായ മകനേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രതിയെക്കുറിച്ച് സൂചന നല്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സി

ഇന്ത്യന്‍ വംശജയായ സ്ത്രീയേയും ആറുവയസുകാരനായ മകനേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രതിയെക്കുറിച്ച് സൂചന നല്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സി

ന്യൂജേഴ്‌സി: ഇന്ത്യന്‍ വംശജയായ യുവതിയേയും അവരുടെ ആറുവയസുകാരനായ മകനേയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രതിയെ കണ്ടെത്തുന്നതിനായി വിവരം നല്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ.

ന്യൂജേഴ്സിയിലെ മേപ്പിള്‍ ഷേഡിലുള്ളഅപ്പാര്‍ട്ട്‌മെന്റില്‍ ശശികല നര (38) യെയും മകന്‍ അനീഷ് നര (38) യെയും കൊലപ്പെടുത്തിയ കേസില്‍ നസീര്‍ ഹമീദ് (38) എന്നയാളിനെതിരെ എഫ്ബിഐ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
ിലംഷലൃശ്യെശഹല ാലുുശഹ വെമറശഹൗ

ന്യൂജേഴ്സിയിലെ മേപ്പിള്‍ ഷേഡിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ശശികല നാര (38) യെയും ആറുവയുകാരനായ മകന്‍ അനീഷ് നാരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായനസീര്‍ ഹമീദ് (38) നെക്കുറിച്ച് വിവരം നല്കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 2017-ലാണ് ഇന്ത്യന്‍ സ്ത്രീയെയും അവരുടെ മകനെയും കൊലപ്പെടുത്തിയത്.

അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍, ഹമീദിനെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുമത്തിയിരുന്നു. കൊലപാതകങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രതി രക്ഷപെട്ടതായാണ് യുഎസ് അധികൃതര്‍ അറിയിച്ചത്. പ്രതിയെ പിടികൂടുന്നതിന് ഇന്ത്യയുടെ സഹായവും യുഎസ് അന്വേഷണ സംഘം തേടി. ഹമീദിനെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഹമീദിനെ കൈമാറുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്’ കഴിഞ്ഞ ആഴ്ച യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാട്രയ്ക്ക് കത്തയച്ചതായി ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.

2017 മാര്‍ച്ച് 23 ന് വൈകുന്നേരം, ശശികലയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ ഒന്നിലധികം മുറിവുകള്‍ ഏറ്റാണ് കൊല്ലപ്പെട്ടത്.

The US investigating agency has announced a reward of Rs 50,000 lakh for information on the Indian national accused in the murder of an Indian-origin woman and her six-year-old son.

Share Email
LATEST
More Articles
Top