റഷ്യയ്ക്ക് ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുത്തുള്ള സമാധാനക്കരാറിനില്ല: അമേരിക്കയെ നിലപാടറിയിച്ച് സെലന്‍സ്‌കി

റഷ്യയ്ക്ക് ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുത്തുള്ള സമാധാനക്കരാറിനില്ല: അമേരിക്കയെ നിലപാടറിയിച്ച് സെലന്‍സ്‌കി

റോം: യുക്രെയിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുത്ത് റഷ്യയുമായുള്ള സമാധാന കരാറിന് തങ്ങളില്ലെന്നു യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി.യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണനേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് സെലന്‍സ്‌കി തന്റെ നിലപാട് അറിയിച്ചത്. ഈ നിലപാടിന് അനുകൂലമായാണ് ബ്രിട്ടണ്‍,ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ തലവന്‍മാരും അഭിപ്രായം രേഖപ്പെടുത്തിയത്.

റഷ്യ സൈനികമുന്നേറ്റമുണ്ടാക്കിയ മേഖലകള്‍ അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യമാണ് സെലെന്‍സ്‌കി തള്ളിയത്. യുഎസ് പ്രസിഡന്റ് ട്രംപ് മുന്‍കൈ എടുത്ത് തയാറാക്കിയ സമാധാനപദ്ധതിയിലെ നിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി പുതിയ കരട് തയാറാക്കി നല്‍കാമെന്നും സെലെന്‍സ്‌കി പറഞ്ഞു.

അമേരിക്ക നല്കിയ സമാധാന നിര്‍ദ്ദേശത്തിന് യുക്രയിന്‍ മറുപടി നല്കണമെന്ന ട്രംപിന്റെ ആവശ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം സെലന്‍സ്‌കി പറഞ്ഞത്. റഷ്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഒരു ഇഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമേരിക്കന്‍ സമാധനക്കരാര്‍ സെലെന്‍സ്‌കി ഇതുവരെ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും സെലെന്‍സ്‌കി അത് പൂര്‍ണമായി വായിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

യുദ്ധത്തില്‍ റഷ്യപിടിച്ചെടുത്ത സ്ഥലം യുക്രൈന്‍ വിട്ടുനല്‍കുന്നതാണു നല്ലതെന്നു യുഎസ് മാധ്യമമായ പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നയതന്ത്ര നടപടികള്‍ വേഗത്തിലാക്കി സെലെന്‍സ്‌കി യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. റോമില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സ

മാധാന പ്രക്രിയയുടെ പുരോഗതിയെക്കുറിച്ചും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എന്നിവരുമായും സെലെന്‍സ്‌കി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

There is no peace treaty that ceded an inch of land to Russia: Zelensky tells America

Share Email
LATEST
More Articles
Top