വാഷിംഗ്ടണ്‍: യുഎസിലേക്ക് എത്തുന്ന അഭയാര്‍ഥികള്‍ക്കും താത്കാലിക കുയിയേറ്റക്കാര്‍ക്കും അമേരിക്കയില്‍ തൊഴില്‍ ചെയ്യാനുള്ള പെര്‍മിറ്റിന്റെ കാലാവധി 18 മാസമാക്കി ചുരുക്കി ട്രംപ് ഭരണകൂടം. അഞ്ചു വര്‍ഷം വരെ കാലാ വധി ലഭിച്ചിരുന്ന വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധിയാണ് കുത്തനെ കുറച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രി ക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാ ണിത്. ഇനി മുതല്‍ 18 മാസ ത്തിനകം ഇത്തര ത്തില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നവര്‍ പുതുക്കേണ്ടി വരും.അഫ്ഗാന്‍ യുവാവ് അമേരിക്കന്‍ ഗാര്‍ഡുകള്‍ക്ക് നേരെ നടപ്പിയ വെടിവെയ്പിന്റെ പശ്ചാത്ത ലത്തിലാണ് കുയേറ്റ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്നു് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ ഡയറക്ടര്‍ ജോസഫ് എഡ്ലോ പറഞ്ഞു.
വര്‍ക്ക് പെര്‍മിറ്റ് കാലാവധി കുറയ്ക്കു ന്നതിലൂടെ സുരക്ഷാ പരിശോ ധന കൂടുതല്‍ നടത്താനാകുമെന്നും യുഎസില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കുന്നവര്‍ പൊതു .സുരക്ഷയ്ക്ക് ഭീഷണിയാ കുന്നില്ലെന്ന് ഉറപ്പാക്കാനാവുമെന്നും എഡ്ലോ കൂട്ടിച്ചേര്‍ത്തു
Trump administration reduces work permit period for refugees and temporary immigrants to 18 months










